തിരുവനന്തപുരം: വിവാദ പരാമർശത്തിൽ സംവിധായകനും നടനുമായ മേജർ രവി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പച്ചക്കറി കച്ചവടക്കാരുടെ സംഘടനയായ കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ. 'ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല. അതാരും മറക്കരുത്' എന്നായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം. പ്രസ്‌താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അസോസിയേഷൻ പറയുന്നത്.
ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെയായിരുന്നു മേജർ രവി വിവാദ പരാമർശം നടത്തിയത്. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ലക്ഷക്കണക്കിനാളുകൾ അധ്വാനിച്ച് ജീവിക്കുന്ന മേഖലയെ അപമാനിക്കുന്ന രീതിയിലാണ് മേജർ രവി പരാമർശം നടത്തിയതെന്നാണ് കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ആരോപിക്കുന്നത്.
'സാധാരണക്കാരായ കച്ചവടക്കാരെയും തൊഴിലാളികളെയും നിസാരവത്കരിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഞങ്ങളുടെ തൊഴിൽ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിൻവലിച്ച് മാപ്പ് പറയണം. ഇതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നിയമവഴിയിലേയ്ക്ക് നീങ്ങാനാണ് തീരുമാനം'- അസോസിയേഷൻ വ്യക്തമാക്കി.
The Kerala Vegetable Merchants Association has demanded a public apology from filmmaker and actor Major Ravi over his remark comparing the army to a vegetable market. The association said the comment insulted vegetable traders and warned it would pursue legal action if he does not withdraw the statement and apologize publicly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |