SignIn
Kerala Kaumudi Online
Thursday, 30 July 2026 1.54 AM IST

കേരളകൗമുദി ആന്റി നാർക്കോട്ടിക് കോൺക്ലേവ് ഇന്ന്

t

തിരുവനന്തപുരം: ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടുമായി ചേർന്ന് കേരളകൗമുദി സംഘടിപ്പിക്കുന്ന ആന്റി നാർക്കോട്ടിക് കോൺക്ലേവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം അൽ-സാജ് അമരാന്തയിൽ 3ന് നടക്കുന്ന ചടങ്ങിൽ എക്‌സൈസ് മന്ത്രി എം.ലിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപന മേധാവികൾക്ക് തൂഫാൻ വാരിയർ ബാഡ്ജും ഫ്ളാഗും രമേശ് ചെന്നിത്തല നൽകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി സ്വാഗതവും, ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറയും. കൗമുദി ടിവി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ പരിപാടിയെക്കുറിച്ച് വിശദീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA