SignIn
Kerala Kaumudi Online
Thursday, 30 July 2026 3.10 AM IST

ലോകവിപണിയിൽ നാടൻകരുത്ത്: ഇ- കൊമേഴ്സിൽ സഹ. ഉത്പന്നങ്ങൾക്ക് ഡിമാൻഡ്

e-commerce

തൃശൂർ: നാട്ടിൻപുറങ്ങളിലെ സഹകരണ സംഘങ്ങളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ലോക വിപണിയിൽ വൻഡിമാൻഡ്. മായമില്ലാത്ത നാടൻ ഉത്പന്നങ്ങൾ ആഗോളതലത്തിൽ ഹിറ്റായതോടെ, അമേരിക്കയിലും ആമസോൺ ഉൾപ്പെടെയുള്ള മുൻനിര ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും സുലഭമാണ്.

മായം ചേർക്കാത്ത വെളിച്ചെണ്ണ, കർഷക സഹകരണ ബാങ്കുകൾ പുറത്തിറക്കുന്ന ജൈവ മസാലപ്പൊടികൾ, അച്ചാറുകൾ, കുരുമുളക് എന്നിവയ്ക്ക് വലിയ സ്വീകാര്യതയാണ്. ആയുർവേദ സഹകരണ സംഘങ്ങൾ നിർമ്മിക്കുന്ന ഔഷധ സോപ്പുകൾ, കേശതൈലങ്ങൾ, സസ്യാധിഷ്ഠിത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ എന്നിവയും വേഗത്തിൽ വിറ്റഴിയുന്നുണ്ട്.

പരമ്പരാഗത വിപണന രീതികളിൽ ഇടനിലക്കാർ തട്ടിയെടുത്തിരുന്ന ലാഭവിഹിതം നേരിട്ട് ഉത്പാദകർക്ക് ലഭ്യമാകുമെന്നതിനാൽ ചെറുകിട സംരംഭകർ ഇ- കൊമേഴ്‌സ് വിണയിലേക്ക് കൂടുതൽ അടുക്കുന്നു.


തരംഗമായി വാരപ്പെട്ടി ഉത്പന്നങ്ങൾ

നബാർഡിന്റെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പ്രയോജനപ്പെടുത്തിയാണ് എറണാകുളം വാരപ്പെട്ടി സഹകരണസംഘം ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത്. മസാല ചേർത്ത മരിച്ചീനി ചിപ്‌സ്, ഉണക്കിയ ചക്ക, വാക്വം ഫ്രൈ ചെയ്ത ഉത്പന്നങ്ങൾ എന്നിവയ്ക്ക് വൻ ഡിമാൻഡാണ്. ബാങ്കിന്റെ കേര സംസ്‌കരണ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന ആട്ടിയ വെളിച്ചെണ്ണയും വിപണിയിൽ സജീവമാണ്. സഹകരണ വകുപ്പ് വിദേശ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതിയുടെ ഭാഗമായി അമേരിക്കയിലേക്ക് കയറ്റി അയച്ച ആദ്യ ചരക്ക് കണ്ടെയ്‌നറുകളിൽ വാരപ്പെട്ടി സഹകരണസംഘത്തിന്റെ ഉത്പന്നങ്ങളുമുണ്ടായിരുന്നു. ആമസോൺ ഡിജിറ്റൽ സ്റ്റോറുകളിലും ലഭ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E COMMERCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA