SignIn
Kerala Kaumudi Online
Sunday, 12 July 2026 8.47 AM IST

വി.ഹർഷകുമാറിന് ഭാഷാപുരസ്കാരം

photo
വി.ഹർഷകുമാർ

കൊല്ലം: മലയാള ഐക്യവേദിയുടെ ഈ വർഷത്തെ ഭാഷാ പുരസ്കാരത്തിന് കാഥികൻ വി.ഹർഷകുമാർ അർഹനായി. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മുൻനിറുത്തിയാണ് പുരസ്കാരം. കഥാപ്രസംഗ ലോകത്ത് 61 വർഷം തികച്ച ഹർഷകുമാർ മലയാള ഭാഷയെ പരിപോഷിപ്പിക്കാനും ജനകീയമാക്കാനും മികച്ച പ്രവർത്തനം നടത്തിയിട്ടുള്ളതായി സംഘാടകർ വിലയിരുത്തി. 10,001 രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനവാരം കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഐക്യവേദി പ്രസിഡന്റ് അടുതല ജയപ്രകാശും സെക്രട്ടറി മടന്തകോട് രാധാകൃഷ്ണനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL