കടുത്തുരുത്തി: ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ കണ്ണില്‍ കുരുമുളകുപൊടിയിട്ട ശേഷം മാല പൊട്ടിച്ചെടുത്ത് ഓടിയ സ്ത്രീ പിടിയിൽ. വെള്ളാശ്ശേരി കുറുപ്പത്തടം വീട്ടില്‍ ഷൈനി ശ്രീധരന് (51) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നോടെ കടുത്തുരുത്തി പള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഫാന്‍സി ലേഡീസ് സെന്ററിലാണ് സംഭവം. മോഷ്ടാവിന്റെ പിന്നാലെ ഓടിയ ജീവനക്കാരി തന്നെ പ്രതിയെ കീഴ്പെടുത്തുകയായിരുന്നു. കടയിലെ ജീവനക്കാരി ആയാംകുടി ചെരിയംകാലായില്‍ ബിജി ബിജു (42) വിനെ ആക്രമിച്ചാണ് മൂന്നു പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന ബൈപ്പാസിന് സമീപത്തു വച്ചാണ് പ്രതിയെ ബിജി പിടികൂടിയത്. ഇതിനിടെ പ്രതി മാല വിഴുങ്ങാനും ശ്രമിച്ചു. പ്രതിയെ കടുത്തുരുത്തി പൊലീസിന് കൈമാറി. ഫോറന്‍സിക് സംഘം കടയിലെത്തി തെളിവുകള്‍ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |