SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.23 PM IST

കാത്തിരിപ്പിനൊടുവിൽ യെസ്ഡി ഇന്ത്യയിൽ എത്തി, നിരത്തുകൾ കീഴടക്കാനെത്തിയത് മൂന്ന് മോഡലുകൾ, വിലയും പ്രത്യേകതകളും അറിയാം

yezdi

മുംബയ്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് യെസ്‌ഡി ഇന്ത്യയിൽ മടങ്ങിയെത്തി. അഡ്വഞ്ചർ, സ്ക്രാമ്പ്ളർ, റോഡ്സ്റ്റർ എന്നാ മൂന്ന് മോഡലുകളിലായാണ് യെസ്ഡി ഇന്ത്യയിലെത്തിയിരിക്കുന്നത്. ജാവാ മോട്ടോർസൈക്കിളിന്റെ ഇന്ത്യൻ ഉടമകളായ ക്ളാസിക്ക് ലെജൻഡ്സ് തന്നെയാണ് യെസ്‌ഡിയെയും ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ജാവയുടെ ഷോറൂമുകളിൽ നിന്ന് തന്നെ യെസ്ഡിയും ആവശ്യക്കാർക്ക് വാങ്ങിക്കുവാൻ സാധിക്കും.

മൂന്ന് മോഡലുകളിലും കൂടി 12 വേരിയന്റുകളിലായാണ് യെസ്ഡി വിപണിയിൽ എത്തുന്നത്. ഏറ്റവും കുറഞ്ഞ മോഡലായ റോഡ്സ്റ്റർ ഡാർക്കിന് 1.98 ലക്ഷവും ഏറ്റവും ഉയർന്ന വേരിയന്റായ റേഞ്ചർ കാമോയ്ക്ക് 2.18 ലക്ഷവും ആണ് വില.

യെസ്ഡി നിരയിൽ സാധാരണക്കാരുടെ കൈയ്യിൽ ഒതുങ്ങാൻ സാദ്ധ്യതയുള്ള മോ‌ൽ റോഡ്‌സ്റ്റർ മാത്രമായിരിക്കും. 334 സിസിയുടെ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എൻജിന് 29.7 ബി എച്ച് പി കരുത്തും 6500 ആർ പി എമ്മിൽ 29 എൻ എം ടോർക്ക് വരെ ഈ എൻജിന് ഉത്പാദിപ്പിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, YEZDI, JAWA, CLASSIC LEGENDS, MAHINDRA, TWO WHEELERS, SCRAMBLER, ADVENTURE, ROADSTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE