SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

പ്രശസ്‌ത കഥക് നർത്തകന്‍ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

Increase Font Size Decrease Font Size Print Page
pandit-birju-maharaj

ന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഥകിനെ ലോക വേദിയിൽ എത്തിച്ച അതുല്യപ്രതിഭയാണ് വിടവാങ്ങിയത്.

ഇന്നലെ രാത്രി പേരക്കുട്ടിയ്‌ക്കൊപ്പം കളിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം.

രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം,ഗാനരചന മേഖലകളിലും അദ്ദേഹം ശോഭിച്ചു. 1938ൽ ലക്നൗവിലായിരുന്നു പണ്ഡിറ്റ് ബിർജു മഹാരാജ് ജനിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, PANDIT BIRJU MAHARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY