SignIn
Kerala Kaumudi Online
Thursday, 17 September 2026 2.45 PM IST

ഒന്നരക്കോടിയല്ല, 'പുഷ്‌പ"യിലെ ത്രസിപ്പിക്കുന്ന ചുവടുകൾക്ക് സാമന്ത വാങ്ങിയ തുക പറഞ്ഞുറപ്പിച്ചതിലും മൂന്നിരട്ടി; ആദ്യം 'നോ" പറഞ്ഞെങ്കിലും ഡാൻസ് ചെയ്യാമെന്ന് താരം സമ്മതിച്ചത് ഈ നടൻ ഇടപെട്ട ശേഷം

samantha

അല്ലു അർജുന്റെ വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് 'പുഷ്‌പ'. ചിത്രത്തിൽ അല്ലു അർജുൻ മാത്രമല്ല ശ്രദ്ധാകേന്ദ്രമായത്, 'ആണ്ടവാ... " എന്ന ഐറ്റം ഡാൻസിലൂടെ സാമന്തയും ചിത്രത്തിന് ഏറെ ശ്രദ്ധ പകർന്നു. 3.48 മിനിട്ട് ദൈർഘ്യമുള്ള പാട്ടിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായിട്ടാണ് താരം എത്തുന്നത്. സാമന്തയുടെ കരിയറിലെ തന്ന ഏറ്റവും മികച്ച ഡാൻസ് പെർഫോമൻസായിട്ടാണ് എല്ലാവരും ഇതിനെ വിലയിരുത്തുന്നത്.

പ്രേക്ഷകർ ശ്വാസമടക്കി കണ്ട ഗാനരംഗത്തിന് അഞ്ചു കോടി രൂപയാണ് താരം ഈടാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒന്നരക്കോടി രൂപയാണ് സാമന്ത പ്രതിഫലം വാങ്ങിയതെന്നായിരുന്നു ആദ്യം വാർത്തകൾ വന്നത്. എന്നാൽ, താരത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വലിയൊരു തുക തന്നെയാണ് അണിയറ പ്രവർത്തകർക്ക് ഓഫർ ചെയ്യേണ്ടി വന്നത്. ആദ്യം സാമന്ത ഐറ്റം ഡാൻസ് ചെയ്യാൻ തയ്യാറായില്ലെങ്കിലും പിന്നീട് അല്ലു അർജുൻ ഇടപെട്ടതോടെയാണ് നൃത്തം ചെയ്യാമെന്ന് സമ്മതിച്ചത്.

പാട്ട് പുറത്തുവന്നതോടെ ഒരുപോലെ വിമർശനവും കൈയടിയും നേരിടേണ്ടി വന്നു. പുരുഷന്മാരെ മോശമായി പാട്ടിന്റെ വരികളിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് പുരുഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയത്. മലയാളത്തിൽ ആണ്ടവാ എന്ന പാട്ട് പാടിയിരിക്കുന്നത് രമ്യാ നമ്പീശനാണ്.

ഡിസംബർ 17ന് തീയേറ്ററിലെത്തിയ ചിത്രം ഒരു മാസം കൊണ്ട് നേടിയത് 300 കോടിയിലധികം കളക്ഷനാണ്. അതേസമയം, പുഷ്‌പയുടെ രണ്ടാം ഭാഗത്തിൽ സാമന്തയുണ്ടാകില്ലെന്നും ബോളിവുഡിൽ നിന്നും ഒരു താരത്തെയാകും പരിഗണിക്കുകയെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM, SAMANTHA, SEXY, HOT, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY