SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

14000 കുടുംബങ്ങൾക്ക് നാല് മാസത്തിനകം സൗജന്യ ഇന്റർനെറ്റ് കണക്ഷൻ

Increase Font Size Decrease Font Size Print Page
internet

തിരുവനന്തപുരം: നാല് മാസത്തിനകം സംസ്ഥാനത്തെ പതിനാലായിരം പാവപ്പെട്ട കുടുംബങ്ങൾക്ക് നാല് മാസത്തിനകം അതിവേഗ ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി നൽകും. കെ.ഫോൺ പദ്ധതിയിലെ വാഗ്ദാനമനുസരിച്ചാണിത്. ഒാരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത നൂറ് കുടുംബങ്ങൾക്കാണ് സൗജന്യഇന്റർനെറ്റ്

2019 ൽ ആരംഭിച്ച കെ.ഫോൺ പദ്ധതി വരുന്ന ജൂണിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. 2045 ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിച്ചു. ആകെ 2600 കിലോമീറ്ററാണ് പൂർത്തിയാക്കാനുള്ളത്. അടുത്ത നാലു മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. 34961 കിലോമീറ്റർ എ.ഡി.എസ്.എസ്.ഒ.എഫ്. സി.കേബിൾ വലിക്കാനുള്ളതിൽ ഇതുവരെ 11906 കിലോമീറ്റർ വലിച്ചു. ഇന്റർനെറ്റിനായുള്ള പോയന്റ് ഒാഫ് പ്രഷർ എന്ന പോപ്പുകളിൽ 114 എണ്ണം പൂർത്തിയാക്കി.216 എണ്ണം അന്തിമഘട്ടത്തിലാണ്. ആകെ. 375 പോപ്പുകളാണുള്ളത്..

. കെ.ഫോണിൽ 30000 സർക്കാർ ഒാഫീസുകളും 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങളും ഉൾപ്പെടുത്തുമെന്നാണ് പദ്ധതിയിലുള്ളത്. വീടുകളിലെ കണക്ഷൻ പദ്ധതി നടപ്പാക്കിയതിന് ശേഷം ഘട്ടം ഘട്ടമായി നൽകും. സർക്കാർ ഒാഫീസുകളിൽ 3019 എണ്ണത്തിൽ നെറ്റ് വർക്ക് ആയി. ശേഷിക്കുന്നവ അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഒരു മാസം 3000 മുതൽ 5000 വരെ ഒാഫീസുകളാണ് നെറ്റ് വർക്കിലാക്കുക.

കെ.എസ്.ഇ.ബിയും കെ.എസ്‌.ഐ.ടി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭം കെ.ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാർ. ഭാരത് ഇലക്ട്രോണിക്സ് , റെയിൽ ടെൽ, എൽ.എസ്‌.കേബിൾ, എസ്.ആർ.ഐ.റ്റി.എന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത് .1516.76 കോടി രൂപയാണ് മൊത്തം ചെലവ്. 1061 കോടിയുടെ നബാർഡ് വായ്പ ലഭിച്ചിരുന്നു.

'ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും എന്നത് കേരളത്തിന്റെ കഴിഞ്ഞ ആറു വർഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിന്റെ അഭിമാനമായ കെ ഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കും".

- മുഖ്യമന്ത്രി പിണറായി വിജയൻ

TAGS: KPHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY