
തിരുവനന്തപുരം: ലോക്‌സഭയിലേയും വിവിധ സംസ്ഥാന നിയമസഭകളിലേയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അംഗങ്ങൾ നിയമസഭയിൽ സമ്മേളിക്കും. നവംബർ മൂന്നിനും നാലിനുമായി നടക്കുന്ന ദേശീയ സമ്മേളനത്തിൽ 250 ലേറെ പേർ പങ്കെടുക്കും. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഉദ്ഘാടനം. ലോക്‌സഭാ സ്പീക്കർ ഓം ബിർള അദ്ധ്യക്ഷത വഹിക്കും. ലോക്‌സഭയിലെ പി.എ.സി അദ്ധ്യക്ഷനും അംഗങ്ങളുമുണ്ടാകും. കേരള നിയമസഭയിലെ പി.എ.സി ചെയർമാനും 11 അംഗങ്ങളും പങ്കെടുക്കും. പ്ലീനറി സെഷൻ നിയമസഭാ സമ്മേളന ഹാളിലാണ് ചേരുക. ഇതിനായി ചട്ടം 312 പ്രകാരം നിയമസഭാ നടപടി സസ്‌പെൻഡ് ചെയ്ത് ഇതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |