SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

മലപ്പുറത്ത് ഓട്ടോയ്ക്ക് മുകളിൽ പുളിമരം വീണു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Increase Font Size Decrease Font Size Print Page
auto

മലപ്പുറം: നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ പുളിമരം കടപുഴകി വീണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പാറമ്മലങ്ങാടിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കടുങ്ങാത്തുകുണ്ടിൽ നിന്ന് പുല്ലൂരിലേയ്ക്ക് വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാൻ പോയവരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. കാവുംപടി സ്വദേശികളായ യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് മരം കടപുഴകി വീണത്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണ മരം റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പിയിൽ തട്ടി അടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

TAGS: AUTO, ACCIDENT, TALL TREE FELL, TREE FELL ON TOP OF AUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY