SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.35 AM IST

ജഡ്‌ജിക്കെതിരെ നടപടിയായില്ല വാഹന വകുപ്പ് നോട്ടീസ് നൽകും

1

കൊച്ചി: ആഡംബര കാറിടിച്ച് ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന 17കാരന്റെ പിതാവായ ജുഡിഷ്യൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഹൈക്കോടതിയുടെ തീരുമാനമായില്ല. ജുഡിഷ്യൽ ഓഫീസറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ല ജുഡിഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷയിൽ അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വാഹനഉടമയെന്ന നിലയിൽ മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരം ജുഡിഷ്യൽ ഓഫീസറാണ് കേസിൽ പ്രധാന പ്രതിയാവുക.

17കാരൻ കാറുമായി പോകുന്ന ദൃശ്യം അതിനിടെ പൊലീസിന് ലഭിച്ചു. പുലർച്ചെ 1.36ന്‌ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാർ ഓടിച്ചുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണിത്. 2.20ഓടെയായിരുന്നു അപകടം. ബെൻസ് കാർ അമിതവേഗത്തിലായിരുന്നു.

കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകും. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയെന്ന കുറ്റമാണ് ചുമത്തുക. 17കാരന്‌ 25 വയസ് തികയുന്നതുവരെ ലൈസൻസ് അനുവദിക്കാതിരിക്കാനും നടപടി സ്വീകരിക്കും. ആർ.ടി.ഒ ടി.പി. യൂസഫിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ കാർ പരിശോധിച്ചു. അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. വാഹനത്തിന് സാങ്കേതിക തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല.

 ഇ​ന്ന് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കും

കൊ​ച്ചി​:​ ​ജ​യ​ബാ​ല​കൃ​ഷ്‌​ണ​നെ​ ​കാ​റി​ടി​പ്പി​ച്ചു​കൊ​ന്ന​ 17​ ​കാ​ര​നും​ ​ജ​ഡ്‌​ജി​യാ​യ​ ​പി​താ​വി​നെു​മ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കു​ടും​ബം​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കും.​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ളി​ൽ​ ​സം​തൃ​പ്‌​തി​ ​പ്ര​ക​ടി​പ്പി​ച്ച​ ​കു​ടും​ബം​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​തു​ട​രു​മെ​ന്ന് ​അ​റി​യി​ച്ചു.​ ​ജ​ഡ്‌​ജി​യെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​മാ​റ്റി​നി​റു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കു​മെ​ന്ന് ​ജ​യ​ബാ​ല​കൃ​ഷ്‌​ണ​ന്റെ​ ​മ​ക​ൾ​ ​ഭ​ദ്ര​കീ​ർ​ത്തി​ ​പ​റ​ഞ്ഞു.​ ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​ബോ​ർ​ഡ് 17​കാ​ര​ന് ​ന​ൽ​കി​യ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ജി​ല്ലാ​ ​ക​‌ോ​ട​തി​യെ​യും​ ​സ​മീ​പി​ക്കും.ആ​റ​ര​യോ​ടെ​ ​ചേ​രാ​ന​ല്ലൂ​ർ​ ​സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ ​ജ​യ​ബാ​ല​കൃ​ഷ്‌​ണ​ന്റെ​ ​മ​ക്ക​ളാ​യ​ ​ഭ​ര​ത് ​ശ​ങ്ക​ർ,​ ​ഭ​ദ്ര​കീ​ർ​ത്തി,​ ​ഭാ​ഗ്യ​ ​ദ​ർ​ശ​ൻ​ ​എ​ന്നി​വ​ർ​ ​ഒ​മ്പ​ത​ര​ ​വ​രെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA