SignIn
Kerala Kaumudi Online
Thursday, 19 February 2026 2.12 AM IST

പാചക വാതക വില വർദ്ധനവിനെതിരെ പ്രതിഷേധ കൂട്ടായ്മ

Increase Font Size Decrease Font Size Print Page
mahila
mahila

കോഴിക്കോട്: പാചക വാതക വിലവർദ്ധനവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി. ആദായ നികുതി ഓഫീസിനുമുമ്പിൽ നടത്തിയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. പാചകവാതക വിലവിർദ്ധനവിൽ കേന്ദ്രസർക്കാർ ഇടപെടുന്നില്ലെങ്കിൽ അടുക്കളകൾ പൂട്ടിയിടേണ്ടിവരുമെന്ന് ലതിക പറഞ്ഞു. വർദ്ധനവിന് പരിഹാരമാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടിയിലേക്ക് സംഘടന നീങ്ങുമെന്നും അവർ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.പുഷ്പജ അധ്യക്ഷത വഹിച്ചു. മീരാദർശക്, പി.ഉഷാദേവി, ഡി.ദീപ, എം.കെ.ഗീത തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY