SignIn
Kerala Kaumudi Online
Sunday, 20 September 2026 12.04 PM IST

കേന്ദ്രാനുമതി ഇല്ലാതെ സിൽവർ ലൈനുമായി മുന്നോട്ട് പോകാനാകില്ല; ബിജെപി ഇവിടെ സമരം ചെയ്യുമ്പോൾ അനുമതി നൽകാൻ കേന്ദ്രം മടിക്കുമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. അവരുടെ ഉദ്ദേശം എന്താണെന്ന് തുറന്നുകാട്ടാനാകണം. ബിജെപി ഇവിടെ സമരം ചെയ്യുമ്പോൾ അനുമതി നൽകാൻ കേന്ദ്രം മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാം നേടിയെടുക്കലല്ല,​ ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ. ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അനുമതി നൽകാൻ അവർ മടിക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും അദ്ദേഹം പറഞ്ഞു.

വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ഭയക്കുന്നവരാണ് പ്രതിപക്ഷം. അവരുടേത് സങ്കുചിത നിലപാടാണ്. സമൂഹത്തിൽ വലതുപക്ഷ ശക്തികൾ വർഗീയ,​ ജാതീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

ഇതിനെ നല്ല രീതിയിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, SILVERLINE, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA