SignIn
Kerala Kaumudi Online
Sunday, 20 September 2026 3.03 AM IST

മത്സ്യഫെഡ് ഭരണസമിതി പിരിച്ചുവിടാൻ നീക്കമില്ലെന്ന് സർക്കാർ 

a

കൊച്ചി: മത്സ്യഫെഡ് ഭരണസമിതി പിരിച്ചുവിടാൻ നടപടിയെടുത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് 2028 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിട്ടും, പിരിച്ചുവിടണമെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട ഫിഷറീസ് ഡയറക്ടറുടെ നടപടി ചൂണ്ടിക്കാട്ടി ചെയർമാൻ ടി. മനോഹരൻ പിള്ളയും ഭരണ സമിതിയും സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് പി. ഗോപിനാഥ് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA