SignIn
Kerala Kaumudi Online
Saturday, 12 September 2026 8.56 AM IST

ലംബോർഗിനിയുടെ സെക്കൻഹാൻഡ് പൃഥ്വിരാജ് വാങ്ങണമെങ്കിൽ എന്തായിരിക്കും കാരണം?

lambhorgini-urus

ഇറ്റാലിയൻ അത്യാഡംബര വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ കിടിലൻ എസ്.യു.വി ഉറുസ് സ്വന്തമാക്കി നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ്. ആഡംബര വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ ലക്ഷ്വറി കാർ ഉറുസിന് ഇന്ത്യയിൽ ആക്സസറീസ് ഉൾപ്പെടെ അഞ്ചരക്കോടി മൂല്യം വരും. ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ താരവും മുംബയ് ഇന്ത്യൻസ് ക്യാപ്‌ടനുമായ രോഹിത് ശർമ ഈയിടെ ഉറുസ് ഇറക്കുമതി ചെയ്തത് ട്രെൻഡിംഗ് വാർത്തയായിരുന്നു.

ലോകോത്തര ലക്ഷ്വറി കാറുകളുടെ കിടിലൻ ശേഖരമുള്ള മലയാള സിനിമയുടെ സൂപ്പർ താരം, പ്രി ഓൺഡ് കാറുകളുടെ സൂപ്പർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് ഉറുസ് സ്വന്തമാക്കിയത്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ല്യു, ലംബോർഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാർ ഷോകേസിലേക്ക് ഇതോടെ ഒരു സൂപ്പർ എസ്.യു.വി കൂടി എത്തിയിരിക്കുന്നു.

2000 കിലോ മീറ്ററിനു താഴെ മാത്രം ഡ്രൈവ് ചെയ്ത ലംബോർഗിനി ഹ്യുറക്കാൻ എക്സ്‌ചേഞ്ച് ചെയ്താണ് റോയൽ ഡ്രൈവിൽ നിന്ന് പൃഥ്വി ഉറുസ് സ്വന്തമാക്കിയത്. കേരളത്തിൽ ലംബോർഗിനി കാറുകൾ വാങ്ങണമെങ്കിൽ ഒന്നര വർഷത്തോളം കാത്തിരിക്കണമെന്നാണ് വാഹന ലോകത്തു നിന്നുള്ള വാർത്ത.

രാജ്യത്ത് വലിയ ഡിമാന്റുള്ള എസ്.യു.വി ലക്ഷ്വറി കാറുകൾ കേരളത്തിൽ അവതരിപ്പിച്ച റോയൽ ഡ്രൈവിൽ, മേഴ്സിഡസ് ബെൻസ് ജി 63, വോഗ്, ബെന്റ്ലി തുടങ്ങിയ വാഹനങ്ങൾ വില്പനയ്ക്കുണ്ട്. വാഹനപ്രേമികൾ സ്വന്തമാക്കാനാഗ്രഹിക്കുന്ന ആഡംബര കാറുകൾക്ക് അനുയോജ്യമായ ഷോറൂമാണ് റോയൽ ഡ്രൈവ്. മുമ്പും നിരവധി സെലിബ്രിറ്റികൾ ആഡംബര ലക്ഷ്വറി കാറുകൾ റോയൽ ഡ്രൈവിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.

കരുത്തിലും പെർഫോമൻസിലും ലുക്കിലും വാഹനപ്രേമികളുടെ മനംകവർന്ന എസ് യു വിയാണ് ഉറുസ്. സ്റ്റാർട്ട് ചെയ്ത് നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ കേവലം 3.6 സെക്കൻഡുകൾ മതി ഉറുസിന്. മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗം. ബ്രേക്കിംഗിന്റെ കാര്യത്തിലും കരുത്തനാണ് ഉറുസ്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവി എന്ന സവിശഷതയുമുള്ള ഉറൂസ്, സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്നു. ലംബോർഗിനിയുടെ രണ്ടാം തലമുറയിലെ സൂപ്പർ എസ്‌യുവി ഇന്ത്യയിൽ സ്വന്തമാക്കാൻ ബുക്ക് ചെയ്‌ത് മാസങ്ങൾ കാത്തിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAMBORGHINI URUS, LAMBORGHINI HURACAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY