SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 28ന് യു എ ഇ സന്ദർശിക്കും

Increase Font Size Decrease Font Size Print Page
kk

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യു.എ.ഇ സന്ദർശിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ 26ന് ജർമ്മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചകോടിക്ക് ശേഷം 28നാണ് യു.എ.ഇയിലെത്തുക..

യു.എ.ഇ പ്രസിഡന്റായിരുന്ന ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. യു.എ.ഇയുടെ പുതി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇന്ത്യയുടെ അഭിനന്ദനം പ്രധാനമന്ത്രി അറിയിക്കും. അന്ന് രാത്രി തന്നെ നരേന്ദ്രമോദി യു.എ.ഇയിൽ നിന്ന് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

TAGS: NEWS 360, GULF, GULF NEWS, NARENDRA MODI, UAE, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY