SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

എന്നാലും ലിംഗത്തിൽ ഇങ്ങനെയൊരു ടാറ്റൂവോ! മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെട്ടു, പരിശോധിച്ച ഡോക്‌ടറും ആദ്യം ഒന്ന് പേടിച്ചു

Increase Font Size Decrease Font Size Print Page

tatoo

ന്യൂയോർക്ക്: മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെട്ട രോഗിയുടെ ലിംഗം പരിശോധിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി യുഎസിലെ സെന്റ് ലൂയിസ് ഒഫ് മിസോറിയിൽ നിന്നുള്ള ഡോക്ടർ ബെഞ്ചമിൻ ഷ്മിത്ത്. രോഗിയുടെ ലിംഗത്തിൽ കണ്ട ടാറ്റുവിനെക്കുറിച്ചാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.

മൂത്രമൊഴിക്കുമ്പോൾ പുരുഷന്മാർക്ക് വേദന അനുഭവപ്പെടുന്നത് സാധാരണമല്ല. അതിനാൽത്തന്നെ പല ടെസ്റ്റുകളും നടത്തി. ലിംഗം പരിശോധിച്ചപ്പോൾ കറുത്ത പാട് കണ്ട് ആദ്യമൊന്ന് ഞെട്ടി. പിന്നെ ഈ പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ വിയറ്റ്നാമിൽവച്ച് തേൾ ടാറ്റൂ ചെയ്തതാണെന്ന് ഇയാൾ പറഞ്ഞു.

പിന്നെ അതുമായി ബന്ധപ്പെട്ട് രോഗിയോട് ഒന്നും ചോദിച്ചില്ലെന്ന് ഡോക്ടർ പറയുന്നു. 'അയാളുടെ രോഗം ടാറ്റൂ ചെയ്തതുകൊണ്ട് വന്നതല്ലെന്ന് ഉറപ്പാണ്. മറ്റ് പരിശോധനാഫലങ്ങൾ വരാൻ കാത്തിരിക്കുകയാണ്. എങ്കിൽ മാത്രമേ മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടാനുള്ള കാരണം വ്യക്തമാകുകയുള്ളൂ.'- ഡോക്ടർ ബെഞ്ചമിൻ ഷ്മിത്ത് അറിയിച്ചു.

TAGS: PENIS TATOO, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY