SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.31 AM IST

ആദ്യഘട്ട പ്ലസ്ടു പൊതുപ്രാഥമിക പരീക്ഷ ഓഗസ്റ്റ് 6ന്

plus-two-exam

തിരുവനന്തപുരം:പ്ലസ്ടു വരെ യോഗ്യത ആവശ്യമായ തസ്തികകളിലേക്ക് നടത്തുന്ന ആദ്യഘട്ട പൊതുപ്രാഥമിക പരീക്ഷ ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 3.15 വരെ നടത്തും. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

വകുപ്പുതല വാചാപരീക്ഷ

2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥർക്കായുള്ള വാചാപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥർക്കായി ഓഗസ്റ്റ് 5ന് രാവിലെ 9.30ന് പി.എസ്.സി ജില്ലാ ഓഫീസിൽ വച്ചും,എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥർക്കായി ഓഗസ്റ്റ് 5ന് രാവിലെ 11.30ന് പി.എസ്.സി ജില്ലാ ഓഫീസിൽ വച്ചും,തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥർക്കായി ഓഗസ്റ്റ് 25ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും പരീക്ഷ നടത്തും.ഈ മാസം 30നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട്, എറണാകുളം മേഖലകളിലെ അപേക്ഷകരും ഓഗസ്റ്റ് 20നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലെ അപേക്ഷകരും കൂടുതൽ വിവരങ്ങൾക്കായി വകുപ്പുതല വിഭാഗം ജോയിന്റ് സെക്രട്ടറിയെ അറിയിക്കണം.ഫോൺ :0471 2546303.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS TWO EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA