SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.50 PM IST

ബേബി പെരുമാലിൽ കാറിടിച്ച് ദാരുണാന്ത്യം

img20220801
ബേബി പെരുമാലിൽ

മുക്കം (കോഴിക്കോട്): സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് എ.കെ.സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ തിരുവമ്പാടി പെരുമാലിൽപടി ബേബി പെരുമാലിലിന് (64) ദാരുണാന്ത്യം. ഞായറാഴ്ച അർദ്ധ രാത്രി കഴിഞ്ഞ് മണാശ്ശേരി സ്കൂളിന് സമീപത്തായിരുന്നു അപകടം.

കൊച്ചിയിൽ നടന്ന ഇൻഫാം നേതൃയോഗത്തിൽ പങ്കെടുത്ത ശേഷമാണ് കോഴിക്കോട്ടെത്തിയത്. തുടർന്ന് തിരുവമ്പാടിയിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ബേബിയെ ഇടിച്ചിട്ട കാർ നിറുത്താതെ പോയി. ഗുരുതര പരിക്കുകളോടെ റോഡിൽ കിടന്ന ബേബിയെ അതുവഴി വന്ന കെ.എസ്.ആർ.ടിസി ബസിലെ യാത്രക്കാർ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: സാലി പോരൂർ (വയനാട്). മക്കൾ: സോണിയ (കാനഡ), ഡാനിയ (ദുബയ്), ജൂലിയ (ദുബയ്). മരുമക്കൾ: ലിജിൽ (കാനഡ), സുബിൻ (ദുബയ്). സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ വീട്ടിലും തുടർന്ന് വൈകിട്ട് മൂന്നുമണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABY PERUMALIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA