മെഗാ വിജയത്തിലേക്ക് പാപ്പൻ കുതിക്കുന്നു
പാപ്പൻ സൂപ്പർ ഹിറ്റിൽനിന്ന് മെഗാ ഹിറ്റിലേക്ക് കുതിക്കുമ്പോൾ സുരേഷ് ഗോപിയെ നായകനാക്കി നാലു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ജയരാജ്, ഷാജി കൈലാസ്, മാത്യു തോമസ്, രാഹുൽ രാമചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിലാണ് സുരേഷ് ഗോപി അഭിനയിക്കാൻ ഒരുങ്ങുന്നത്.ജയരാജ് സംവിധാനം ചെയ്ത ഹൈവേയുടെ രണ്ടാം ഭാഗമായ ഹൈവേ 2 ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലർ ചിത്രമായാണ് ഒരുങ്ങുന്നത്. ഹൈവേയിലെ കഥാപാത്രത്തെ ചിത്രത്തെ കാണാൻ സാധിക്കില്ല.
വൈറ്റിലയിൽ നടന്ന ഒരു വലിയ ഹൈവേ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ബിഗ് ബഡ്ജറ്റിലാണ് ഹൈവേ 2 ഒരുങ്ങുന്നത്. ഇടവേളയ്ക്കുശേഷം ഷാജി കൈലാസിന്റെ ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്.
കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി ആണ് നായകൻ എന്നാണ് വിവരം.
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രമായാണ് രാഹുൽ രാമചന്ദ്രന്റെ ചിത്രം എത്തുന്നത്.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പനാണ് മറ്റൊരു പ്രോജക്ട്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കാനാണ് ആലോചന. അനുഷ്ക ഷെട്ടി ആണ് ചിത്രത്തിലെ നായിക. ബിജു മേനോൻ സുപ്രധാന വേഷത്തിൽ എത്തുന്നു.കേരളത്തിനു പുറമെ വിദേശ രാജ്യങ്ങളിലും ചിത്രീകരണം ഉണ്ടാവും. ഷിബിൻ ഫ്രാൻസിസാണ് രചന നിർവഹിക്കുന്നത്. അതേസമയം പാപ്പന് പിന്നാലെ എത്തുന്ന സുരേഷ് ഗോപി , ജിബു ജേക്കബ് ചിത്രം മേ ഹും മൂസ സെപ്തംബർ 30ന് റിലീസ് ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |