SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.04 PM IST

ദുൽഖറിന്റെ കിംഗ് ഒഫ് കൊത്തയിൽ നൈല

Increase Font Size Decrease Font Size Print Page

ദുൽഖർ ചിത്രത്തിൽ ആദ്യം

mm

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയിൽ നൈല ഉഷയും. മധുരയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നൈല ഉഷ ജോയിൻ ചെയ്തു. ആദ്യമായാണ് നൈല ഉഷ ദുൽഖർ ചിത്രത്തിന്റെ ഭാഗമാകുന്നത്. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ അഭിനയിച്ചാണ് നൈല ഉഷ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജോഷി സംവിധാനം ചെയ്ത പാപ്പനാണ് അവസാനം അഭിനയിച്ച ചിത്രം.

സുരേഷ് ഗോപിയുടെ ഭാര്യ വേഷമാണ് അവതരിപ്പിച്ചത്. ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. ഗ്യാങ്‌സ്റ്റർ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്ത മാസ് എന്റർടെയ്‌നറായിരിക്കും. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്. രണ്ട് കാലഘട്ടങ്ങളിലൂടെ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ദുൽഖർ സൽമാന്റെ അഭിനയ ജീവിതത്തിലെ ശക്തവും മാസ് നിറഞ്ഞതുമായ കഥാപാത്രമായിരിക്കും എന്നാണ് സൂചന. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രനാണ് കിംഗ് ഒഫ് കൊത്തയുടെ തിരക്കഥ.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർമ്മാണം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY