കണ്ണൂർ: ഇക്കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ കഴിഞ്ഞതിനു ശേഷം സാമൂഹികവിദ്വേഷം വളർത്തുന്ന തരത്തിലും ലഹള ഉണ്ടാകണമെന്ന ഉദ്ദേശത്തോട് കൂടിയും സമൂഹ മാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ വിവിധ പൊലീസ് സറ്റേഷനുകളിലായി ഇതുവരെ 23 കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കണ്ണൂർ ടൗൺ, ധർമ്മടം, മട്ടന്നൂർ, കൂത്തുപറമ്പ്, കതിരൂർ, കൊളവല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് വീതം കേസുകളും കണ്ണപുരം, പാനൂർ, ചക്കരക്കൽ, കണ്ണവം, കണ്ണൂർ സിറ്റി, ചൊക്ലി, വളപട്ടണം, ന്യൂ മാഹി, പിണറായി, മയ്യിൽ, എടക്കാട് എന്നി സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. ഇത്തരം സന്ദേശങ്ങൾ നിരീക്ഷിക്കാനും അതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |