SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്‌സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതി പിടിയിൽ

Increase Font Size Decrease Font Size Print Page
arrest-

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്‌സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണിൽ വീട്ടിൽ ഹസീനയെ (രേണുക-40) ആണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9നാണ് ഭക്തരും ക്ഷേത്രം ജീവനക്കാരും ചേർന്ന് ഹസീനയെ ക്ഷേത്രത്തിൽ നിന്നും പിടികൂടിയിരുന്നത്. ക്ഷേത്രം കൊടിമരത്തിന് സമീപത്ത് വച്ച് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടിൽ ഓമന (45) യുടെ ഹാൻഡ് ബാഗിൽ നിന്നും മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം 3 പേഴ്‌സുകളും 13244 രൂപയും ഉണ്ടായിരുന്നു. പൊലീസിൽ ഏൽപ്പിച്ച പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഹിന്ദുവായ പ്രതി ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഞായറാഴച്ച രാവിലെ പുണ്യാഹവും നടത്തിയിരുന്നു.

അറസ്റ്റിലായ ഹസീന.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY