ചിത്രീകരണം ഈ മാസം
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ സുരേഷ് ഗോപി നായകൻ. എസ്.ജി 255 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. സത്യം എന്നെന്നും നിലനിൽക്കും എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. മേ ഹൂം മൂസയ്ക്കു ശേഷം സുരേഷ്ഗോപി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. കോസ്മോസ് എന്റർടെയ് ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം.ഒറ്റക്കൊമ്പന്റെ ചിത്രീകരണം നീളുന്ന സാഹചര്യത്തിൽ പ്രവീൺ നാരായണന്റെ ചിത്രം ഉടൻ ആരംഭിക്കാൻ സുരേഷ് ഗോപി നിർദേശം നൽകുകയായിരുന്നു. രൂപേഷ് പീതാംബരൻ, രാജീവ് പിള്ള, അനുമോഹൻ, റോണി വിൻസന്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രം പ്രവീൺ നാരായണൻ സംവിധാനം ചെയ്തിട്ടുണ്ട്.അതേസമയം സുരേഷ് ഗോപി ടൈറ്രിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേ ഹൂം മൂസ വിജയകരമായി മുന്നേറുന്നു.ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പൂനം ബജ് വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ എന്നിവരാണ് മറ്ര് താരങ്ങൾ.രചന - രൂപേഷ് റെയ്ൻ.
അതേസമയം ശക്തമായ തിരിച്ചുവരവിലാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്കുശേഷം പൊലീസ് വേഷത്തിൽ എത്തിയ ചിത്രമായിരുന്നു പാപ്പൻ. ഏബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയുണ്ട്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ വിജയരാഘവൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്തുനാഥ്, ടിനി ടോം, ഷമ്മി തിലകൻ, ചന്തുനാഥ് എന്നിവരായിരുന്നു മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |