തിരുവനന്തപുരം: മുൻ മന്ത്രി വി എസ് സുനിൽകുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് ഇത്തവണയും പരിഗണിച്ചില്ല. ഇതിന് മുൻപ് പാർട്ടിയുടെ ദേശീയ കൗൺസിലിലുംഅദ്ദേഹം തഴയപ്പെട്ടിരുന്നു. ഇ ചന്ദ്രശേഖരൻ, പി പി സുനീർ എന്നിവർ അസിസ്റ്റന്റ് സെക്രട്ടറി ചുതല നിർവഹിക്കും. പാർട്ടി എക്സിക്യൂട്ടീവിൽ ജി ആർ അനിലും ആർ രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കമല സദാനന്ദൻ, കെ.കെ. അഷ്റഫ്, സി.കെ. ശശിധരൻ, ടി.വി. ബാലൻ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |