SignIn
Kerala Kaumudi Online
Sunday, 20 September 2026 4.21 PM IST

ഇടുക്കിയിൽ 28ന് യു.ഡി.എഫ് ഹർത്താൽ

harthal

കട്ടപ്പന: ബഫർസോൺ,​ കെട്ടിട നിർമ്മാണ നിരോധന വിഷയങ്ങൾ ഉന്നയിച്ച് 28ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഇടുക്കിയിൽ യു.ഡി.എഫ് ഹർത്താൽ നടത്തും. കെട്ടിട നിർമ്മാണ നിരോധനവും ബഫർസോൺ പ്രശ്‌നങ്ങളും നിമിത്തം ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷമായി പുതുതായി ഒരു പെട്ടിക്കടപോലും ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും ആരോപിച്ചു. സംരംഭകത്വ സാദ്ധ്യതകളെപ്പറ്റി ആലോചിക്കുന്നതിന് വ്യവസായ മന്ത്രി പി.രാജീവ് ജില്ല സന്ദർശിക്കുന്ന ദിവസമാണ് ഹർത്താൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARTHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA