SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.26 AM IST

അങ്കണവാടി എംപ്ലോയീസ് ജില്ലാ കൺവെൻഷൻ 10ന്

ആലപ്പുഴ: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.എ.ഇ.എഫ്) ജില്ലാ കൺവെൻഷൻ നാളെ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതുൾപ്പെടെയുള്ള ന്യായമായ അവകാശങ്ങൾ അനുവദിക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നഗരചത്വരത്തിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 10ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വി.എ. ഐഡാമ്മ, റിട്ട. എംപ്ലോയീസ് ഫോറം പ്രസിഡന്റ് ബി. കമലമ്മ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL