ചായ്യോത്ത്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നരിമാളം ജ്യോതി ഭവൻ സ്കൂൾ ഹാളിൽ ബധിര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൗമാര ആരോഗ്യ വിദ്യാഭ്യാസ പ്രോഗ്രാം 'സ്പന്ദനം 2023' എ.ആശാലത ഉദ്ഘാടനം ചെയ്തു.ജ്യോതി ഭവൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ സോഫിയാമ്മ അദ്ധ്യക്ഷത വഹിച്ചു. എഫ്.എച്ച്.സി എണ്ണപ്പാറ അസി.സർജൻ ഡോ. ടി.കെ.ഷർമീന ക്ലാസ്സെടുത്തു. ആർ.ബി.എസ് .കെ കോർഡിനേറ്റർ അനു അരവിന്ദൻ , ജെ.എച്ച്.ഐ സി.പി.മുരളീധരൻ ,ജെ.പി.എച്ച്.എൻ, എം.മിനിമോൾ , കൗമാരരോഗ്യ കൗൺസിലർ പ്രതീഷ് മോൻ , ആർ.ബി .എസ് കെ നഴ്സ് ഷൈനി സെബാസ്റ്റ്യൻ , എ. ഉഷാകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |