SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

'നൂറ്റാണ്ടിലെ പ്രളയം': മിത്തും യാഥാർത്ഥ്യവും

ss

2018ലെ മഹാപ്രളയത്തിന് ശേഷം, സമീപഭാവിയിലെങ്കിലും ഇനിയൊരു മഹാപ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടി വരില്ലെന്ന ആശ്വാസത്തിലായിരുന്നു മലയാളികൾ. എന്നാൽ പ്രളയങ്ങൾ തുടർക്കഥയാകുന്നു. 2026ൽ പമ്പാ-മണിമല തീരങ്ങൾ 2018ലെ പ്രളയത്തിന് സമാനമായനിലയിൽ മുങ്ങി. 2018ൽ മഹാപ്രളയമുണ്ടായപ്പോൾ താരതമ്യത്തിന് സമീപ ഭൂതകാലത്ത് മറ്റ് സമാന സംഭവങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924ലെ (കൊല്ലവർഷം 1099) മഹാപ്രളയത്തോടാണ് താരതമ്യപ്പെടുത്തിയത്. രണ്ടു വെള്ളപ്പൊക്കങ്ങളെ നൂറ്റാണ്ടിന്റെ പ്രളയങ്ങളെന്ന് വിശേഷിപ്പിക്കാറുണ്ട്.
1924നും 2018നും ഇടയിൽ 94 വർഷത്തെ ഇടവേള ഉണ്ടായതും 100- ഇയർഫ്ലഡ് എന്ന നാമത്തിലെ 100 വർഷങ്ങളോട് ചേർത്തുവായിച്ച്, അങ്ങനെയൊരർത്ഥം ഊഹിച്ചെടുത്തിടത്താണ് നമുക്ക് പിഴച്ചത്. പ്രളയം സംഭവിക്കാനുള്ള ഒരു ശതമാനമുള്ള സാദ്ധ്യതയെ സൂചിപ്പിക്കാൻ 'ഫ്ലഡ് മാപ്പിംഗിൽ' ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് 1100- ഇയർഫ്ലഡ് അഥവാ നൂറുവർഷ പ്രളയം. പ്രളയത്തിന് 100 വർഷം കാത്തിരിക്കണം എന്നല്ല, ഏതൊരു വർഷത്തിലും പ്രളയസാദ്ധ്യത ഒരു ശതമാനമാണ് എന്നാണർത്ഥം.
നദികളിൽ പ്രളയ ജലനിരപ്പിന് കാരണമാകുന്ന പരമാവധി ജലപ്രവാഹനിരക്കിനെ കണക്കാക്കിയാണ് നൂറുവർഷ പ്രളയം നിർണയിക്കുന്നത്. മുൻവർഷങ്ങളിലെ നദീപ്രവാഹത്തിന്റെ തോത് അല്ലെങ്കിൽ മഴയുടെ പരമാവധി അളവ് തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്ഥിതിവിവരക്കണക്കിനെ ഫ്ലഡ് മോഡലിംഗ് സോഫ്ട്‍വെയറുകളുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഈ നിഗമനത്തിലെത്തുന്നത്. ഒരു പ്രദേശം 'നൂറുവർഷ പ്രളയ സാദ്ധ്യതാ പ്രദേശം' ആണെന്ന് പറഞ്ഞാൽ, ആ പ്രദേശത്ത് ഒരു വർഷത്തിൽ ഒരുശതമാനം പ്രളയ സാദ്ധ്യതയുണ്ടെന്ന് കരുതുക.

ഫ്ലഡ് മാപ്പിംഗ്
കേരളത്തിൽ ഫ്ലഡ് മാപ്പിംഗ് കണക്കാക്കുമ്പോൾ ശാസ്ത്രജ്ഞർക്ക് നദീപ്രവാഹത്തിന്റെ തോതോ, കേവലം മഴയുടെ അളവോ മാത്രം നോക്കിയാൽ പോരാ,നദികളിലെ അണക്കെട്ടുകളുടെ സാന്നിദ്ധ്യം,വയലുകൾ,കായലുകൾ പോലെയുള്ള പരമ്പരാഗത ജല സംഭരണ കേന്ദ്രങ്ങളുടെയും നദീതീരങ്ങളുടെയും കൈയേറ്റം തുടങ്ങിയ ഘടകങ്ങളെ കൂടി കണക്കിലെടുക്കേണ്ടി വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY