SignIn
Kerala Kaumudi Online
Friday, 21 August 2026 1.26 AM IST

എണ്ണ-വാതക സ്റ്റാർട്ടപ്പുകൾക്കായി ‘എംസി² + ഇഗ്നൈറ്റ്’ ആക്‌സിലറേറ്റർ

arunachalam

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ മേഖലയിലെ ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി എംസി² ഫൗണ്ടേഷൻ ‘എംസി² + ഇഗ്നൈറ്റ്’ ആക്‌സിലറേറ്റർ പ്രോഗ്രാമിന്റെ ഉദ്ഘാടനം പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ, എണ്ണ-വാതക പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികൾ, ബി.പി ഇന്ത്യ ചെയർമാൻ എന്നിവർ ചേർന്ന് ഐ.ഐ.ടി മദ്രാസിൽ നിർവഹിച്ചു. ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൻപൂർ, ഐ.ഐ.ടി ഖരഗ്പൂർ, സി-ക്യാമ്പ് വെഞ്ചർ സെന്റർ പൂനെ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം 30 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി രൂപ വരെ കൺവെർട്ടിബിൾ ഫണ്ടിംഗ് ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് www.mc2plus.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളുടെ പട്ടിക സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360