SignIn
Kerala Kaumudi Online
Thursday, 06 August 2026 11.48 AM IST

ട്രംപ് സഞ്ചരിച്ച ഹെലികോപ്‌ടറും യാത്രാവിമാനവും തൊട്ടരികിൽ; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്, അന്വേഷണം

us-president-trump
ഡൊണാൾഡ് ട്രംപ് ഹെലികോപ്‌ടറിൽ നിന്ന് ഇറങ്ങുന്നു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്‌ടർ മറൈൻ വണ്ണും യാത്രാവിമാനവും അടുത്തെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷനും (എഫ്‌എഎ) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡും (എൻടിഎസ്‌ബി) ചേർന്നാണ് അന്വേഷണം ആരംഭിച്ചത്.

വൈറ്റ് ഹൗസിൽ നിന്ന് ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിലേക്ക് പോവുകയായിരുന്നു ട്രംപിന്റെ ഹെലികോപ്‌ടർ. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ തടസം കാരണമാണ് വിമാനവും ഹെലികോപ്‌ടറും തൊട്ടടുത്ത് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് നാലിന് വാഷിംഗ്‌ടണിന് മുകളിൽ നടന്ന സംഭവം ഒരു അമേരിക്കൻ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്.

മികച്ച പൈലറ്റുമാരാണ് മറൈൻ വൺ പറത്തുന്നതെന്നാണ് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞത്. 2025 ജനുവരിയിൽ വിമാനവും സൈനിക ഹെലികോപ്‌ടറും കൂട്ടിയിടിച്ച് 67പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നു.

English Summary

US President Donald Trump's Marine One helicopter and a passenger plane had a close call over Washington on August 4, prompting an investigation. The Federal Aviation Administration and National Transportation Safety Board are probing the incident, which is preliminarily attributed to communication issues with air traffic controllers. Trump was en route from the White House.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP HELICOPTER, TRUMP PLANE NEAR MISS, HELICOPTER AIRCRAFT INCIDENT, TRUMP HELICOPTER NEWS, TRUMP HELICOPTER PLANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360