SignIn
Kerala Kaumudi Online
Friday, 11 September 2026 11.08 PM IST

സ്വർണ വിലയിൽ റോക്കറ്റ് മുന്നേറ്റം

സ്വർണ വിലയിൽ റോക്കറ്റ് മുന്നേറ്റം

പവൻ വില ഇന്നലെ 3,160 രൂപ ഉയർന്നു

കൊച്ചി: യു.എസ് ട്രഷറി ബോണ്ട് തിരിച്ചുവാങ്ങൽ വർദ്ധിപ്പിക്കാനുള്ള നീക്കവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വർണ വിലയിൽ വൻകുതിപ്പുണ്ടാക്കി. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച്

കേരളത്തിൽ പവൻ വില 3,160 രൂപ വർദ്ധിച്ച് 1,16,800 രൂപയിലെത്തി. ഗ്രാമിന്റെ വില 395 രൂപ ഉയർന്ന് 14,600 രൂപയായി. വെള്ളി വില പത്ത് ഗ്രാമിന് 2,550 രൂപയിലെത്തി. ബോണ്ടുകളുടെ മൂല്യം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമായതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇന്നലെ രാവിലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് നാല് ശതമാനം കുതിച്ച് 4,524 ഡോളർ വരെ ഉയർന്നു. പിന്നീട് ലാഭമെടുപ്പിൽ വില 4,489 ഡോളറിലേക്ക് താഴ്ന്നു. യു.എസിലെ സാമ്പത്തിക അനിശ്ചിതത്വം, പലിശ ഉയർത്താനുള്ള സാദ്ധ്യത കുറഞ്ഞത്, ഡോളറിന്റെ ദൗർബല്യം എന്നിവയാണ് സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. ജൂലായിൽ നാണയപ്പെരുപ്പം പ്രതീക്ഷിച്ച തലത്തിൽ തുടർന്നതിനാൽ സെപ്തംബറിൽ ഫെഡറൽ റിസർവ് പലിശ വർദ്ധിപ്പിക്കില്ലെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360