കൊച്ചി: കേരളത്തിലെ സ്വർണാഭരണ വ്യാപാര രംഗത്തെ വ്യാപാരം ഇത്തവണ ഓണക്കാലത്ത് 10,000 കോടി രൂപ കവിയുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(കെ.ജി.എസ്.എം.എ) വിലയിരുത്തുന്നു. മുൻവർഷം ഓണക്കാലത്തെ വ്യാപാരം 7,000 മുതൽ 8,000 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ രൂപയുടെ മൂല്യത്തിലെ മാറ്റം മാത്രം കണക്കിലെടുത്താൽ ഓണക്കാലത്തെ സ്വർണാഭരണ വ്യാപാരത്തിൽ 35 ശതമാനം വളർച്ചയുണ്ടാകുമെന്ന് കെ.ജി.എസ്.എം.എ കണക്കാക്കുന്നു. വില വർദ്ധനയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ വാങ്ങുന്ന സ്വർണത്തിന്റെ അളവ് കുറഞ്ഞേക്കും. പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുന്ന എക്സ്ചേഞ്ച് വ്യാപാരം, ലളിതവും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ഡിമാൻഡ് വർദ്ധന, പ്രവാസികളുടെ സന്ദർശനം എന്നിവ വിപണിക്ക് അനുകൂലമാണെന്ന് കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |