ബാങ്ക് ബാലൻസ് കുറയുന്നുവോ? ഉടൻതന്നെ വീട്ടിൽ അഞ്ച് മാറ്റങ്ങൾ വരുത്തൂ
1 MIN READ
| AUTHOR : Web Desk PUBLISHED: JUNE 25, 2026 11:59 AM IST
ഹിന്ദുമത വിശ്വാസപ്രകാരം വീട്ടിൽ എന്തുകാര്യം ചെയ്യുന്നതിന് മുൻപും വാസ്തുശാസ്ത്രം നോക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തിൽ സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. എന്നാൽ നിങ്ങൾപോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ വീട്ടിലെ മുഴുവൻ സമ്പത്തിനെയും ബാധിക്കുന്നുണ്ടെന്ന് അറിയാമോ? വീട്ടിലുള്ള ചില സാധനങ്ങൾ സമ്പത്തിനെ ബാധിക്കാറുണ്ട്. അതുമൂലമാണ് എത്രതന്നെ സമ്പാദിച്ചാലും പണം തികയാതെ വരുന്നത്.
വീട്ടിൽ നിലച്ചുപോയ ഘടികാരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. ഇത് നിങ്ങളുടെ കരിയറിനെയും വരുമാന പ്രവാഹത്തെയും മരവിപ്പിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ പ്രവർത്തനരഹിതമായ ക്ലോക്ക് ഉടനടി മാറ്റുന്നതാണ് നല്ലത്.
പൊട്ടിയ കണ്ണാടിയോ പൊട്ടിയ മൺപാത്രങ്ങളോ വീട്ടിൽ കിടക്കുന്നത് നെഗറ്റീവ് എനർജി കൂടാൻ കാരണമാകും. വാസ്തുപ്രകാരം ഇത് ദാരിദ്ര്യത്തിലേക്കുള്ള ഒരു കവാടമായി കണക്കാക്കപ്പെടുന്നു. ഇവ നീക്കം ചെയ്യുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കും.
കീറിയതോ പൊട്ടിയതോ ആയ ചെരിപ്പുകൾ ഒരുകാരണവശാലും വീട്ടിൽസൂക്ഷിക്കാൻ പാടില്ല. ഇവ നിങ്ങളുടെ ജോലിയെ ബാധിക്കുന്നുവെന്നാണ് വിശ്വാസം.
വീട്ടിൽ മാലിന്യവും പൊടിയും കൂടിക്കിടക്കാൻ അനുവദിക്കരുത്. എപ്പോഴും വൃത്തിയാക്കിവയ്ക്കുന്നതാണ് നല്ലത്. വൃത്തിയില്ലാത്ത വീട്ടിൽ ലക്ഷ്മിദേവി വസിക്കില്ലെന്നാണ് വിശ്വാസം.
പൊട്ടിയ ലാപ്ടോപ്പ്, പഴയ ഇലക്ട്രാണിക് വസ്തുക്കൾ എന്നിവ വീടിന് ചുറ്റും കിടക്കാൻ അനുവദിക്കരുത്. ഇത് അനാവശ്യ ചെലവുകൾ വർദ്ധിപ്പിക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. കാരണം ഇത്തരം ഉപകരണങ്ങൾ വീട്ടിലെ ഊർജ്ജം ചോർത്തിക്കളയുന്നു.
RELATED TOPICS: VASTU, TIPS, VASTUTIPS, HOME
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ