SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.52 PM IST

സമ്പത്തും ഐശ്വര്യവും വർദ്ധിക്കും; അടുക്കളയിലെ നാല് സാധനങ്ങൾ തീരാതെ നോക്കിയാൽ മതി

kitchen

വീട്ടിലെ ഓരോ കാര്യവും ചെയ്യുമ്പോൾ വാസ്തുശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. ഐശ്വര്യത്തിനും സമ്പത്തിനും വാസ്തുനോക്കി കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. അടുക്കളയും വാസ്തുവും തമ്മിൽ ഒരു ബന്ധമുണ്ട്. പക്ഷേ അത് പലർക്കും അറിയില്ല. ഹിന്ദുമത വിശ്വാസപ്രകാരം അന്നപൂർണദേവി വസിക്കുന്ന ഇടമാണ് അടുക്കള. അതിനാൽ അടുക്കളയിൽ ചില കാര്യങ്ങൾ ഒരിക്കലും ഒഴിഞ്ഞ് കിടക്കാൻ പാടില്ല. അത് ഐശ്വര്യത്തെയും സമ്പത്തിനെയും ബാധിക്കും. അത് ഏതൊക്കെയാണെന്ന് നോക്കാം.

അടുക്കളയിൽ ഒരിക്കലും ഉപ്പ് പൂർണമായും തീർന്നുപോകാൻ പാടില്ല. ഉപ്പ് രാഹു, കേതു, ശുക്രൻ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അടുക്കളയിൽ നിന്ന് ഉപ്പ് പൂർണമായും കുറയുന്നത് വീട്ടിൽ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്നു. ഇത് വാസ്തുദോഷങ്ങൾക്ക് കാരണമാകും. കൂടാതെ വീട്ടിൽ പണത്തിന്റെ അഭാവത്തിലേക്ക് നയിക്കും.

അതുപോലെ തന്നെയാണ് മഞ്ഞളും. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായ വ്യാഴവുമായി മഞ്ഞൾ ബന്ധപ്പെട്ടിരിക്കുന്നു. അടുക്കളയിൽ മഞ്ഞൾ തീർന്നുപോകുന്നത് വീട്ടിലെ ശുഭകരമായ ശ്രമങ്ങളെ തടസപ്പെടുത്തുകയും പണത്തിന്റെ അഭാവത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അരി അന്നപൂർണദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. അടുക്കളയിൽ അരി പൂർണമായും തീരാൻ പാടില്ല. അരി തീരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. പഞ്ചസാര പാത്രം കാലിയാകാതെ നോക്കുക. അങ്ങനെ പഞ്ചസാര തീരുന്നത് ജീവിതത്തിൽ സന്തോഷക്കുറവിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നാണ് വിശ്വാസം. ഇവ തീരുന്നതിന് തൊട്ടുമുമ്പ് തന്നെ വാങ്ങിസൂക്ഷിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS, KITCHEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY