SignIn
Kerala Kaumudi Online
Thursday, 18 June 2026 2.34 PM IST

ജീവനെടുക്കുന്ന പലിശക്കെണി

d

ബ്ലേഡ് മാഫിയകളും മൈക്രോ ഫിനാൻസ് സംഘങ്ങളും സംസ്ഥാനത്ത് സ്ഥാനമുറപ്പിക്കുന്നതിന്റെ സൂചനകളാണ് പാലക്കാടൻ അതിർത്തി ഗ്രാമമായ ചിറ്റൂരിലെ നാല് ആത്മഹത്യകൾ. നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കൊ​ള്ള​പ്പ​ലി​ശ സം​ഘ​ങ്ങ​ൾ സ​ജീ​വമാവുകയാണ്. വി​വി​ധ പേ​രു​ക​ളി​ൽ ഗ്രാ​മ​ങ്ങ​ളി​ൽ വേ​രു​റ​പ്പി​ക്കു​ന്ന പ​ലി​ശയി​ട​പാ​ട് സം​ഘ​ങ്ങ​ൾ മൈ​ക്രോ ഫി​നാ​ൻ​സ് ക​മ്പ​നി എ​ന്ന പേ​രു​ക​ളി​ലാ​ണ് ത​ല​പൊ​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലെ​ത്തി അ​യ​ൽ​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്തി പ​ണം ന​ൽ​കി വ​രു​ന്ന സം​ഘ​ങ്ങ​ൾ ചി​ല​പ്പോ​ൾ നി​ർ​ബ​ന്ധി​ച്ച് വാ​യ്പ ന​ൽ​കാ​നും മ​ടി​ക്കാ​റി​ല്ല. വ്യ​ക്തി​ഗ​ത​മാ​യും ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ലും വാ​യ്പ ന​ൽ​കു​ന്ന സം​ഘ​ങ്ങ​ൾ മൂ​ന്നി​ര​ട്ടി​യി​ലധികം തു​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​കെ വാ​ങ്ങു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. വീ​ടു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഈ​ട് ന​ൽ​കി​യ വ​സ്തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ശ​ബ്ദം മു​ഴ​ക്കി​യു​മാ​ണ് വ​ട്ടി​പ്പ​ലി​ശ സം​ഘം ക​ളം നി​റ​യു​ന്ന​ത്. ത​മി​ഴ്നാ​ട് നി​ന്നു​ള്ള സം​ഘ​ങ്ങ​ളോ​ടൊ​പ്പം കി​ട​പി​ടി​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ജീ​വ​മാ​ണ്. ഒ​രു ഈ​ടും വാ​ങ്ങാതെ ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് തുടങ്ങീ കോ​പ്പി​ക​ൾ മാ​ത്രം വാങ്ങിയാണ് 18 മുതൽ 22 ശ​ത​മാ​നം പ​ലി​ശ ന​ൽ​കി വാ​യ്പ ന​ൽ​കു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ചു​രു​ങ്ങി​യ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ല​ഭി​ക്കു​മെ​ങ്കി​ലും ഈ​ട് ആ​വ​ശ്യ​മി​ല്ലയെ​ന്ന പേ​രി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ ഇതുപോലുള്ള കൊ​ള്ള​പ്പ​ലി​ശ​ക്കാരുടെ വ​ല​യി​ൽ വീഴുന്നത്. മൊ​ബൈ​ൽ, ലാ​പ്ടോ​പ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കി​വ​രു​ന്ന ക​മ്പ​നി​ക​ളുമുണ്ട്. അ​ട​വ് മു​ട​ങ്ങു​മ്പോ​ഴാ​ണ് പ​ലി​ശ നി​ര​ക്കി​ന്റെ കെ​ണി മ​നസിലാ​കു​ന്ന​ത്. മൈ​ക്രോ ഫി​നാ​ൻ​സ്, വ​ട്ടി​പ്പ​ലി​ശ ഇ​ട​പാ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് നി​യ​മ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ റ​വ​ന്യു, പൊ​ലീ​സ്, ധ​ന​കാ​ര്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ പൊ​തു ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 പൊലിഞ്ഞത് നാല് ജീവനുകൾ

മൈക്രോഫിനാൻസ് ഏജന്റുമാരുടെ ഭീഷണി മൂലം പാലക്കാട് ചിറ്റൂരിൽ മാത്രം ജീവനൊടുക്കിയത് 4 പേർ. ഇതിൽ വൃദ്ധദമ്പതികളിൽ ഭർത്താവ് മരണത്തിന് കീഴടങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആത്മഹത്യക്ക് പ്രേരിപ്പിക്കുംവിധമാണ് മൈക്രോഫിനാൻസ് ഏജന്റുമാർ വീടുകളിലെത്തി പെരുമാറുന്നത്. വായ്പ തിരിച്ചടക്കാൻ പറ്റുന്നില്ലെങ്കിൽ ജീവിച്ചിരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. ഭീഷണി സഹിക്കവയ്യാതെയാണ് ചിറ്റൂരിലെ വൃദ്ധദമ്പതികളായ മാണിക്യനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാണിക്യൻ മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മൈക്രോഫിനാൻസുകാർ നൽകിയ ചെറിയ വായ്പയാണ് മാണിക്യന്റെ ഭാര്യയെടുത്തത്. ഒരു വായ്‌പ അടച്ച് തീർക്കാൻ മറ്റൊരു വായ്പയെ ആശ്രയിച്ച്, ഈ കുടുംബവും മറ്റെല്ലാവരെയും പോലെ കെണിയിൽ കുരുങ്ങി. ആഴ്ചയിൽ 600 രൂപയും, മാസത്തിൽ 2000 രൂപയും അടവ് വരുന്ന വ്യത്യസ്ത വായ്പകളാണ് ഇവർക്കുള്ളത്.

ഒരു അപകടം സംഭവിച്ചതിനുശേഷം മാണിക്യന് 4 മാസം ജോലിക്ക് പോകാൻ സാധിച്ചില്ല. ഇതോടെ അടവ് മുടങ്ങി. ഇവർ 2000 രൂപ അടവ് നൽകാനുള്ള മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ഏജന്റ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തങ്ങളുടെ നിസഹായാവസ്ഥ അറിയിച്ചിട്ടും ഏജന്റ് ദയ കാണിച്ചില്ല. കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ദമ്പതികൾ കണ്ടെത്തിയ വഴി ആത്മഹത്യയാണ്. എന്നാൽ ഭാര്യയെ തനിച്ചാക്കി മാണിക്യൻ യാത്രയായി. അവസാന നിമിഷത്തിലും പണം തിരിച്ചടയ്ക്കാനിവർ ജോലിക്ക് ശ്രമിച്ചിരുന്നു. തങ്ങളുടെ കടക്കെണി ഇവർ മകനെ അറിയിച്ചിരുന്നില്ല. മകൻ ജോലിക്ക് പോകുന്ന സമയത്താണ് പ്രശ്നങ്ങളത്രയും നടന്നത്. വിവരമറിഞ്ഞപ്പോൾ വൈകി. ആത്മഹത്യ നടന്ന വീടുകളിൽ പൊലീസെത്തി മൊഴി എടുത്തെങ്കിലും മറ്റ് നടപടികളുണ്ടായിട്ടില്ല.

 മാനദണ്ഡങ്ങളേതുമില്ല

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ചിറ്റൂരിൽ വായ്പകൾ നൽകുന്നത്. ലോണെടുക്കുന്നവർക്ക് തിരിച്ചടക്കാൻ സാധിക്കുമോ എന്നത് ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാറില്ല. ഭീമമായ പലിശയും ഈടാക്കും. ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്റുമാർ പലിശയുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല. 30000 രൂപ വായ്പ എടുത്ത ഒരു സംഘത്തിനോട് പലിശയിനത്തിൽ മാത്രം തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 15000 രൂപയാണ്. പലിശ മാത്രം 50 ശതമാനം. ഗ്രൂപ്പ് ലയബിലിറ്റി എന്ന പേരിൽ ഒരു സംഘത്തിനാണ് വായ്പ നൽകുക. സംഘത്തിലെ ഒരാൾ പോലും അടവ് മുടക്കിയാൽ മറ്റെല്ലാവരെയും ഇത് ബാധിക്കും. ആർ.ബി.ഐ മാനദണ്ഡമനുസരിച്ച് ഒരാൾക്ക് രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 1.25 ലക്ഷം രൂപ മാത്രമെ വായ്പ നൽകാൻ സാധിക്കു. ഇവിടെ ഒരാൾക്ക് ഏഴും എട്ടും ലോണുകളാണുള്ളത്. ആഴ്ചയിൽ 17000 രൂപ വരെ അടക്കേണ്ട സ്ഥിതിയിലേക്കെത്തിയ കുടുബവും ചിറ്റൂരിലുണ്ട്.

 നിയന്ത്രിക്കാൻ നിയമങ്ങളുണ്ട്

1958ലെ കേരള പണം കടം കൊടുപ്പുകാർ നിയമപ്രകാരം വാണിജ്യ ബാങ്കുകളെക്കാൾ കൂടുതലായി പരമാവധി രണ്ട് ശതമാനം പലിശയേ കടം കൊടുക്കുന്നവർ ഈടാക്കാൻ പാടുള്ളൂ. കൂടുതലായി വാങ്ങുന്നവർ മൂന്നു വർഷം തടവിനും 50,000 രൂപ വരെ പിഴയൊടുക്കാനും അർഹരാണ്. 4 മുതൽ 13 ശതമാനം വരെയാണ് അംഗീകൃത ബാങ്കുകൾ ഈടാക്കുന്ന വാർഷിക പലിശ. ബ്ലേഡുകാർ ഈടാക്കുന്നതാവട്ടെ പത്ത് ശതമാനം ദിവസപ്പലിശയും 15 മുതൽ 25 ശതമാനം വരെ മാസപ്പലിശയും. വർഷങ്ങളായി സംസ്ഥാനത്തെ നഗര, ഗ്രാമാന്തരങ്ങളിൽ കൊള്ളപ്പലിശക്കാർ യഥേഷ്ടം വിലസിയിട്ടും എത്രപേർ നിയമനടപടികൾക്ക് വിധേയമായിട്ടുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്.

നിലവിലുള്ള നിയമങ്ങൾ പ്രയോഗിക്കാൻ അധികൃതർ സന്നദ്ധരായാൽ നിയന്ത്രിക്കാവുന്നതേയുള്ളൂ കൊള്ളപ്പലിശക്കാരെ. എന്നാൽ, മിക്ക ബ്ലേഡ് മാഫിയകളും ഉന്നതരാഷ്ട്രീയക്കാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളവരാണ്. ഈ ബന്ധത്തിന്റെ മറവിലാണ് ഇവർ നിർഭയം പ്രവർത്തിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങാവേണ്ട സർക്കാരും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിരവരുമാനമില്ലാത്തവരെ കൈയ്യൊഴിയുമ്പോഴാണ് പലിശക്കുരുക്കുകളിൽ സാധാരണക്കാർ കുടുങ്ങുന്നത്. നാട്ടിലെ സാധാരണക്കാർക്കും മറ്റും വേണ്ടി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെട്ടാണ് ഓരോ ധനകാര്യസ്ഥാപനവും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വായ്പകൾ നൽകുന്നതും. എന്നാൽ കർഷകരുൾപ്പെട്ട സമൂഹം പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന കാലത്ത് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഉണ്ടാവുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLADE MAFIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY