
സാമ്പത്തിക പ്രയാസങ്ങൾ, ഭരണ നിർവഹണം, രാഷ്ട്രീയ അവകാശം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് പാക് അധിനിവേശ കാശ്മീരിലെ സാധാരണക്കാരായ ജനം തെരുവിലാണ്. റാവൽകോട്ടിലും കോട്ലിയിലും മിർപൂരിലും മുസഫർബാദിലും ഉയരുന്നത് പ്രതിഷേധത്തിന്റെ കടലിരമ്പം. ആകാശത്തോളം ഉയർന്ന ഗോതമ്പുവില, താങ്ങാനാവാത്ത വൈദ്യുതനിരക്കുകൾ, പെരുകുന്ന തൊഴിലില്ലായ്മ, കനത്ത നികുതിഭാരം... അതിനുമപ്പുറം സ്വന്തം മണ്ണിന്റെ വിഭവങ്ങൾ അന്യർ കൊണ്ടുപോകുന്നുവെന്ന തിരിച്ചറിവ്. നീറിപ്പുകഞ്ഞ ഈ അസംതൃപ്തി ഒടുവിൽ ജനങ്ങളെ തെരുവിലിറക്കിയിരിക്കുന്നു. റോട്ടിയും തൊഴിലും ചോദിച്ചെത്തുന്ന സാധാരണക്കാരെ കനത്ത അടിച്ചമർത്തലുകൾ കൊണ്ടും ഇന്റർനെറ്റ് നിരോധനം കൊണ്ടും നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോഴും, ആ അലർച്ചകൾ അതിർത്തി ഭേദിച്ച് പുറത്തേക്ക് ഒഴുകിയെത്തുകയാണ്.
സ്വതന്ത്ര കാശ്മീർ' അല്ലെങ്കിൽ 'ആസാദ് കാശ്മീർ'—പതിറ്റാണ്ടുകളായി ഇസ്ലാമാബാദ് ലോകത്തിന് മുന്നിൽ പടുത്തുയർത്തിയ ഒരു ആഖ്യാനമായിരുന്നു. അവിടെയുള്ള മനുഷ്യർ തങ്ങളുടെ രാഷ്ട്രീയ പദവിയിൽ തികച്ചും സംതൃപ്തരാണെന്നും, അതിർത്തിയിലെ അസ്വസ്ഥതകളാണ് അവരുടെ ഏക പരാതിയെന്നും പാകിസ്ഥാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, ആ നുണക്കോട്ടകളെയെല്ലാം കാറ്റിൽപ്പറത്തി ഇന്ന് പാക് അധിനിവേശ കാശ്മീരിലെ വീഥികളിൽ രോഷം ഇരമ്പിയാർക്കുന്നു.
റാവൽകോട്ടിലും കോട്ലിയിലും മിർപൂരിലും മുസഫർബാദിലും ഉയരുന്നത് പ്രതിഷേധത്തിന്റെ കടലിരമ്പങ്ങൾ. ആകാശത്തോളം ഉയർന്ന ഗോതമ്പുവില, താങ്ങാനാവാത്ത വൈദ്യുതനിരക്കുകൾ, പെരുകുന്ന തൊഴിലില്ലായ്മ, കനത്ത നികുതിഭാരം... അതിനുമപ്പുറം സ്വന്തം മണ്ണിന്റെ വിഭവങ്ങൾ അന്യർ കൊണ്ടുപോകുന്നുവെന്ന തിരിച്ചറിവ്. നീറിപ്പുകഞ്ഞ ഈ അസംതൃപ്തി ഒടുവിൽ ജനങ്ങളെ തെരുവിലിറക്കിയിരിക്കുന്നു. റോട്ടിയും തൊഴിലും ചോദിച്ചെത്തുന്ന സാധാരണക്കാരെ കനത്ത അടിച്ചമർത്തലുകൾ കൊണ്ടും ഇന്റർനെറ്റ് നിരോധനം കൊണ്ടും നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോഴും, ആ അലർച്ചകൾ അതിർത്തികൾ ഭേദിച്ച് പുറത്തേക്ക് ഒഴുകിയെത്തുകയാണ്. സംഘർഷങ്ങളും മരണവും വാർത്താ വിനിമയ നിയന്ത്രണങ്ങളും പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതുമൊക്കെ സംബന്ധിച്ച വാർത്തകൾ കർശന പരിശോധന ആവശ്യപ്പെടുന്നു.
കാശ്മീരിനെപ്പറ്റിയുള്ള നിങ്ങളുടെ രാഷ്ട്രീയം എന്തുമാകട്ടെ. അടിസ്ഥാനപരമായ ഒരു കാര്യത്തിന് മറുപടി പറയണം. ഈ ഭൂപ്രദേശം ശരിക്കും 'ആസാദ്' ആണെങ്കിൽ, അവിടത്തുകാർ എന്തിനാണ് തങ്ങളുടെ തന്നെ സംവിധാനത്തിനെതിരെ പ്രതിഷേധിക്കുന്നത്?. ഇപ്പോഴത്തെ പോരാട്ടം പെട്ടെന്നൊരു രാത്രി കൊണ്ടുണ്ടായതല്ല.
പാക് അജണ്ടകളുടെ മുനയൊടിയുന്നു
പാക് അധിനിവേശ കാശ്മീർ പാകിസ്ഥാന്റെ ഭരണഘടനാ ചട്ടക്കൂടിലെ അസാധാരണമായ സാന്നിദ്ധ്യമാണ്. ഇത് പഞ്ചാബോ സിന്ധോ പോലെ, ഭരണഘടനാ പദവിയുള്ള ഒരു പ്രവിശ്യയല്ല. യഥാർത്ഥത്തിൽ, സ്വതന്ത്രവുമല്ല. ഇതിന്റെ രാഷ്ട്രീയവും ഭരണപരവുമായ ചട്ടക്കൂട്ടിൽ ഇസ്ലാമാബാദ് വളരെയേറെ സ്വാധീനം ചെലുത്തുന്നു. പതിറ്റാണ്ടായി വിജയകരമായി ഉറപ്പാക്കിക്കൊണ്ടിരിക്കുന്നത് കാശ്മീരിനെപ്പറ്റിയുള്ള അന്താരാഷ്ട്ര ചർച്ചകൾ മുഴുവൻ ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കണം എന്നതിൽ മാത്രമാണ്. പാക് അധിനിവേശ കാശ്മീരിലെ സംഭവ വികാസങ്ങൾ അപൂർവമായി മാത്രമേ ഒരു താരതമ്യ പരിശോധനയ്ക്ക് വരാറുള്ളൂ. എന്നാൽ, സ്മാർട്ട് ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും കാലത്ത്, ഇത് തുടരുക ക്ലേശകരമാണ്. മൊബൈൽ ഫോൺ കൈവശമുള്ള ഒരു പ്രതിഷേധക്കാരന് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പൊക്കിയ രാഷ്ട്രീയ സന്ദേശം വെല്ലുവിളിക്കാനാകും. പ്രകടനങ്ങളുടേയും അമിതാധികാര പ്രയോഗത്തെപ്പറ്റിയുള്ള ആരോപണങ്ങളുടെയും നിജസ്ഥിതി മിനിറ്റുകൾക്കുള്ളിൽ അതിർത്തികൾ കടന്ന് പുറത്തേക്ക് പോകും. ഇതാണ് യഥാർത്ഥത്തിൽ പ്രതിഷേധക്കാരും അധികാരികളും തമ്മിൽ സംഭവിക്കുന്ന പെട്ടെന്നുളള സംഘർഷത്തേക്കാൾ നിലവിലെ അശാന്തിയുടെ പ്രശ്നം. ഇത് പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾക്ക് കാശ്മീർ സംബന്ധിച്ച അന്താരാഷ്ട്ര ചർച്ചകളിൽ ഭാഗഭാക്കാകാൻ അവസരം നൽകുന്നു. ഇന്ത്യ ഈ സന്ദർഭത്തിന്റെ പ്രസക്തി മനസിലാക്കേണ്ടതുണ്ട്. ന്യൂഡൽഹിക്ക് ഊതിപ്പെരുപ്പിച്ച അവകാശ വാദങ്ങൾ ആവശ്യമില്ല. വിജയശ്രീലാളിതരാകുന്നു എന്ന് കൊട്ടിഘോഷിക്കുകയും വേണ്ട. പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ അവരുടെ അവസ്ഥയിൽ രോഷം കൊള്ളുന്നുണ്ടെങ്കിൽ, അവരെ കേൾക്കാൻ തയ്യാറാകണം.
ഇതും ഒരു രാഷ്ട്രീയ പ്രസ്താവന
ഏറ്റവും പ്രധാന തെളിവ് ഒരിന്ത്യൻ രാഷ്ട്രീയക്കാരന്റെ പ്രസ്താവനയല്ല, മറിച്ച് റാവൽ കോട്ടിലെയും കോട്ലിയിലെയും , മുസഫർബാദിലെയും ജനങ്ങളുടെ സാക്ഷ്യമാണ്. അന്താരാഷ്ട്ര സമൂഹവും ഇതിൽ നിന്നും പഠിക്കാനുണ്ട്. മനുഷ്യാവകാശങ്ങൾ ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ ആശ്രയിച്ചല്ല നില നിൽക്കുന്നത്. ജമ്മു കാശ്മീരിലെ പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണങ്ങളും, വാർത്താ വിനിമയ നിരോധനങ്ങളും , അമിതാധികാര പ്രയോഗ ആരോപണങ്ങളും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നുണ്ടെങ്കിൽ, പാക് അധിനിവേശ കാശ്മീരിലെ സമാന സംഭവ വികാസങ്ങളും ഇതേ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ശ്രീനഗറിൽ ഒരു നിലപാടും മുസഫർ നഗറിൽ മറ്റൊന്നും ആവാൻ പാടില്ല. ഏറെ നാളായി അന്താരാഷ്ട്ര രംഗത്ത് കാശ്മീരിന്റെ അവകാശങ്ങളുടെ വക്താവ് എന്ന നിലയിൽ പാകിസ്ഥാൻ മേനി നടിക്കുന്നുണ്ട്. എന്നാൽ, അവരുടെ നിയന്ത്രണത്തിൻ കീഴിലുള്ള രാഷ്ട്രീയ പ്രാതിനിദ്ധ്യത്തിന്റെയും ഭരണഘടനാ സങ്കീർണതയുടെയും പൗരാവകാശങ്ങളുടെയും അസ്വസ്ഥജനകമായ പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നുമില്ല.
ഇനി കേൾക്കേണ്ടി വരും
ഇപ്പോഴത്തെ സമരമുന്നേറ്റം ആ സുരക്ഷിത സംവിധാനം തകർത്തിരിക്കുന്നു. പാകിസ്ഥാൻ ഇപ്പോൾ കൃത്യമായ ഒരു നിലപാട് എടുക്കേണ്ടി വന്നിരിക്കുകയാണ്. ഒന്നുകിൽ, അവർക്ക് പ്രതിഷേധങ്ങളെ സുരക്ഷാ വെല്ലുവിളി എന്ന നിലയിൽ അടിച്ചമർത്താം. അല്ലെങ്കിൽ, ആവർത്തിച്ചുണ്ടാകുന്ന അസ്വസ്ഥതകൾ ആഴത്തിലുള്ള രാഷ്ട്രീയ-സാമ്പത്തിക അസംതൃപ്തികളുടെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ്, അവ പരിഹരിക്കാൻ ശ്രമിക്കാം. അതിനാകട്ടെ, ചർച്ചകളും ഉത്തരവാദിത്വവും ഘടനാപരമായ പരിഷ്കാരങ്ങളും നിർവഹിക്കേണ്ടതുണ്ട്.
എവിടെയുമുള്ള നയ രൂപീകരണക്കാർ മനസിലാക്കേണ്ട ഒരു കാര്യവും പാക് അധിനിവേശ കാശ്മീരികൾ പ്രകടിപ്പിക്കുന്നുണ്ട്. അതാകട്ടെ, നിങ്ങൾക്ക് ജനങ്ങളുടെ അംഗീകാരമോ ഇടപെടലോ ഇല്ലാതെ, അനിശ്‌ചിതമായി അവർക്കായി സംസാരിക്കാനാകില്ല എന്നതാണ്. തലമുറകളായി ഇന്ത്യയും പാകിസ്ഥാനും ലോകത്തിന് മുന്നിൽ കാശ്മീരിനെപ്പറ്റി വാദിക്കുന്നു. എന്നിട്ടും ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് അവരുടെ കഥകൾ നേരിട്ടു പറയാനുള്ള മാർഗങ്ങളുണ്ട്. ഇതായിരിക്കും ആത്യന്തികമായി കാശ്മീർ സംവാദത്തിലെ ഏറ്റവും ഫലപ്രദമായ മാറ്റമാകുക. 'ആസാദ് കാശ്മീരി'നെ ചുറ്റിപ്പറ്റിയുള്ള പുരാവൃത്തമൊക്കെ ഒരു പരിധി വരെ, പുറം ലോകം അവിടത്തുകാരെ വളരെ കുറച്ചു മാത്രം കേൾക്കുന്നതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ സമ്മതമില്ലാതെ അവരുടെ വക്താക്കളാകാൻ ആർക്കും കഴിയില്ലെന്ന വലിയ സത്യം ഇന്ന് തെരുവുകൾ വിളിച്ചുപറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |