ന്യൂഡൽഹി: എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം, നിക്ഷേപ സാദ്ധ്യതകൾ, പരസ്പര താത്പര്യമുള്ള ഭൗമ രാഷ്ട്രീയ വിഷയങ്ങൾ എന്നിവയിൽ ഇരുവരും വിശദമായ ചർച്ച നടത്തി.
ഇന്ത്യയും ഗൾഫ് മേഖലയുമായുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ – വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള സാദ്ധ്യതകൾ ചർച്ചയായി. പ്രാദേശികവും ആഗോളവുമായ, മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഇരുവരും വിലയിരുത്തി.
കൂടിക്കാഴ്ച ഇന്ത്യ – ഗൾഫ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണത്തിന് പുതിയ അവസരങ്ങൾ തുറക്കുന്നതിലും പ്രാധാന്യമർഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
J.K. Menon, Chairman of ABN Corporation and Director of NORKA Roots, met with Vice President C.P. Radhakrishnan in New Delhi. The discussions focused on India–Gulf trade relations, investment opportunities, and key geopolitical issues of mutual interest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |