SignIn
Kerala Kaumudi Online
Monday, 15 June 2026 6.47 AM IST

താന്തിയാ തോപ്പി

tantia

താന്തിയാ തോപ്പി

1814 - 1859

സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നാം അദ്ധ്യായമായ 1857- ലെ പ്രക്ഷോഭകാലത്ത് നായക പരിവേഷത്തോടെ ചരിത്രം രേഖപ്പെടുത്തിയ വിപ്ളവകാരി. മറാത്താ പേഷ്വാ ആയിരുന്ന നാനാ സാഹേബിന്റെ സഹചാരി, സൈന്യാധിപൻ. കാൺപൂരിൽ പരാജയപ്പെട്ട് പലായനം ചെയ്ത നാനാ സാഹേബിനു വേണ്ടി സൈന്യത്തെ നയിച്ചു. ഗ്വാളിയോർ ബ്രിട്ടീഷ് അധീനതയിലാകാതിരിക്കാൻ റാണി ലക്ഷ്മിബായിക്ക് സഹായിയായി. സ്വന്തം സൈന്യത്തിന് തോറ്റു പിൻവാങ്ങേണ്ടി വന്നപ്പോൾ വനത്തിലൊളിച്ച് ഗറില്ലാ യുദ്ധത്തിന് നേതൃത്വം നല്കി. ആത്മസുഹൃത്തിനാൽ ചതിക്കപ്പെട്ട് ബ്രിട്ടീഷുകാരുടെ പിടിയിലായി. പിന്നീട് തൂക്കിലേറ്റപ്പെട്ടു.

യഥാർത്ഥ നാമം രാമചന്ദ്ര പാണ്ഡുരംഗ. തോപ്പി എന്ന സ്ഥാനപ്പേരിന് അർത്ഥം സൈന്യാധിപൻ. നാനാ സാഹേബിനെ തുരത്തി കാൺപൂർ പിടിച്ച ബ്രിട്ടീഷ് സേനയോടു പൊരുതിയ തോപ്പി ആ യുദ്ധത്തിൽ ഭാഗികമായി ജയിച്ചെങ്കിലും വൈകാതെ അദ്ദേഹത്തിന്റെ സൈന്യം ബ്രിട്ടീഷ് ജനറൽ കംപ്ബെല്ലിനോട് അടിയറവു പറഞ്ഞു. ഗ്വാളിയോ‌‌ർ യുദ്ധത്തിനു ശേഷം നാനാ സാഹേബിന്റെ ബന്ധുവായ റാവു സാഹേബിനൊപ്പം ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ രൂക്ഷമായ ആക്രമണത്തിന് നേതൃത്വം നല്കി.

പിടിക്കപ്പെടുമെന്നായപ്പോൾ സുഹൃത്തും നർവാറിലെ രാജാവുമായ മാൻസിങിന്റെ കൊട്ടാരത്തിൽ അഭയം തേടി. ബ്രിട്ടീഷ് പക്ഷം ചേർന്ന മാൻസിങ് ആണ് താന്തിയാ തോപ്പിയെ ഒറ്റിക്കൊടുത്തത്. ബ്രിട്ടീഷ് സേന കൊട്ടാരം വളഞ്ഞ്,​ ഉറക്കത്തിലായിരുന്ന താന്തിയാ തോപ്പിയെ ബന്ധനസ്ഥനാക്കി. പേഷ്വായോടു മാത്രമാണ് കടപ്പാടെന്ന് ആവർത്തിച്ചു പറഞ്ഞ തോപ്പിയെ 1859 ഏപ്രിൽ 18 ന് ബ്രിട്ടീഷുകാർ തൂക്കിലേറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TANTIA TOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY