ഹിന്ദുമത വിശ്വാസപ്രകാരം ആയൂർവേദത്തിന്റെ അധിപനാണ് ധന്വന്തരി ദേവൻ. പാലാഴി കടഞ്ഞെടുത്ത് അമൃതിനായി ദേവാസുരന്മാർ ശ്രമിക്കുന്നതിനിടെയാണ് അമൃതകുംഭവുമായി ദേവൻ ഉയർന്നുവന്നത് എന്നാണ് ഐതിഹ്യം. അങ്ങനെ ദേവൻ ഉയർന്നുവന്നത് ത്രയോദശിയുടെ അന്നാണ്. ധന്വന്തരി ത്രയോദശി നാൾ അഥവാ ധൻതേരാസ് ഇന്നാണ്. കാർത്തിക മാസത്തിലെ കൃഷ്‌ണപക്ഷ ത്രയോദശി നാളാണ് ദേവൻ അമൃതകുംഭവുമായി എത്തിയത് എന്നാണ് വിശ്വാസം. ഇത്തവണത്തെ കൃഷ്‌ണപക്ഷ ത്രയോദശി ഇന്നാണ്.
ഇന്ത്യയിൽ ഔദ്യോഗികമായി ദീപാവലി ആഘോഷങ്ങളുടെ തുടക്കം ഈ ധൻതേരാസ് ദിവസമാണ്. ചിലർ ഐശ്വര്യം വരുന്നതിനായി സ്വർണമോ വെള്ളിയോ ചെമ്പോ കൊണ്ടുള്ള പാത്രങ്ങൾ വാങ്ങാൻ ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാറുണ്ട്.
രോഗദുരിതങ്ങളിൽ നിന്നും ഭഗവാൻ ധന്വന്തരി രക്ഷിക്കുന്നതിനും ഇന്നത്തെ ദിവസം പ്രത്യേക പ്രാർത്ഥന ചെയ്യുന്നത് നല്ലതാണ്. തൊട്ടടുത്തുള്ള ധന്വന്തരീ ക്ഷേത്രത്തിലോ അതല്ല ശ്രീകൃഷ്‌ണ ക്ഷേത്രത്തിലോ ദർശനം നടത്താം.
ഓം വാസുദേവായ വിദ്മഹേ
ജഗദ്രക്ഷണായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്
എന്ന മന്ത്രം ജപിക്കണം. ധന്വന്തരി ഗായത്രി മന്ത്രമാണിത്. ഇത് ജപിച്ച് മതിയായ വഴിപാടുകൾ കഴിച്ചാൽ രോഗശാന്തിയുണ്ടാകുമെന്ന് പൂർവികർ വിശ്വസിച്ചിരുന്നു. ഭഗവാന് കദളിപ്പഴമോ പാൽപ്പായസമോ വഴിപാടായി നേരുന്നതും രോഗദുരിതമകറ്റാനും ആരോഗ്യപ്രശ്‌നങ്ങൾ അകലാനും സഹായിക്കും.
According to Hindu beliefs, Lord Dhanvantari is regarded as the deity of Ayurveda. Mythology says he emerged from the ocean during the churning of the milky ocean by the gods and demons, carrying a pot of Amrit, the divine nectar of immortality.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |