SignIn
Kerala Kaumudi Online
Monday, 02 November 2026 5.14 PM IST

തൃക്കാർത്തിക ദിവസം വിശ്വാസികൾ ചെയ്യേണ്ട ചില കർമ്മങ്ങളുണ്ട്, വീഴ്ച പാടില്ല

ritual
പ്രതീകാത്മക ചിത്രം

ഹിന്ദുക്കളുടെ പ്രധാന വിശേഷദിവസങ്ങളിൽ ഒന്നാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തിൽ ക്ഷേത്രങ്ങളിലും വീടുകളും ദീപങ്ങൾ തെളിച്ച് മനോഹരമാക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാലക്ഷ്‌മി ദേവിയുടെ ജന്മദിനമാണ് ഈ ദിവസം. അതിനാലാണ്​ സന്ധ്യാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിയിക്കുന്നത്. ഈ ദിവസം പാലാഴിയിൽ നിന്ന് സ്വയംവര മാല്യവുമായി ഉയർന്നുവന്ന ദേവി മഹാവിഷ്‌ണുവിനെ വരനായി സ്വീകരിച്ചു എന്നും ഐതിഹ്യമുണ്ട്. ഈ ദിവസം ദേവിയെ പ്രാർത്ഥിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വളരെ നല്ലതാണ്.

വീട്ടിൽ 108 മൺചെരാതുകൾ തെളിക്കുന്നതാണ് ഉത്തമം. ദുരിതവും തടസങ്ങളും മാറുന്നതിന്- 36,​ രോഗശാന്തിക്ക് - 41,​ ഇഷ്‌ടകാര്യ വിജയത്തിന് - 36,​ ശത്രുദോഷത്തിന് - 84,​ ധനാഭിവൃദ്ധിക്ക് - 51,​ വിദ്യാവിജയത്തിന് - 48,​ പ്രണയ സാഫല്യത്തിന് - 64 എന്നിങ്ങനെ ദീപങ്ങൾ തെളിയിക്കുന്നത് ഉത്തമമാണ്.

വീട്ടിലെ എല്ലാ ദോഷങ്ങളും ഈ ദിവസം വിളക്ക് കൊളുത്തുന്നതിലൂടെ മാറുമെന്നാണ് വിശ്വാസം.

തൃക്കാർത്തിക ദിനം ദേവിയുടെ സാന്നിദ്ധ്യം ഭൂമിയിൽ ഉണ്ടായിരിക്കുമെന്നും കരുതുന്നു. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയ്‌ക്ക് പെട്ടെന്ന് ഫലമുണ്ടാകുമെന്നും വിശ്വാസമുണ്ട്.ഈ ദിവസം വിശ്വാസികളെല്ലാം വ്രതമെടുക്കാറുണ്ട്. അതിനാൽ ലഘുവായ ഭക്ഷണങ്ങളാണ് ഇവർ കഴിക്കാറുള്ളത്. പുഴുക്ക്, അട, കരിക്ക് എന്നിവ തൃക്കാർത്തിക ദിനത്തിൽ വിളക്ക് കൊളുത്തിയ ശേഷം കഴിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്.

English Summary

Thrikarthika, a significant Hindu festival, celebrates Goddess Mahalakshmi's birthday during the Malayalam month of Vrishchika. Homes and temples are illuminated with lamps, symbolizing prosperity and good fortune. Devotees believe lighting lamps and praying on this day resolves financial difficulties and fulfills various wishes. Traditional fasting and specific light meals are also observed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRIKKARTHIKA 2026, THRIKKARTHIKA RITUALS, KARTHIKA VILAKKU, HINDU FESTIVAL KERALA, തൃക്കാർത്തിക വ്രതം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL