
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിക്ക് സമീപം വടക്കനാാര്യാട്ടിലാണ് ആയുരോരോഗ്യ സൗഖ്യത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയുടെ പ്രതിഷ്ഛയുള്ള കണക്കൂർ ശ്രീധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രവളപ്പിൽ രണ്ട് പ്രധാന ക്ഷേത്ര സമുച്ഛയങ്ങളാ ണ് സ്ഥിതി ചെയ്യുന്നത്. ഒന്ന് ശ്രീധന്വന്തരി മൂർത്തിയുടെയും മറ്റൊന്ന് ശ്രീഭഗവതിയുടെതുമാ ണ്. ഇരു ക്ഷേത്രങ്ങളിലും ഉപദേ വതാ പ്രതിഷ്ഠകളുമുണ്ട്.
ഉത്സവബലിയും ഒരു കുടം പാൽപായസവുമാണ് ശ്രീധന്വന്തരി മൂർത്തിയുടെ ഇഷ്ട വഴിപ ാടുകൾ. ഉൽസവ നാളുകളിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഉൽസവ ബലി നടക്കുന്നത്.. ദേവീ ക്ഷേത്രത്തിൽ എല്ലാ മാസവും നടക്കുന്ന പൗർണ്ണ മി പൂജയ്ക്ക് അനേകം ഭക്തർ എത്തിച്ചേരുന്നുണ്ട്. വിദ്യാതട സം, വിവാഹ തടസം എന്നിവ മാറാനും പുത്രസൗഭാഗ്യത്തിനും പൗർണ്ണമിപൂജ ഉത്തമമെന്നാണ് വിശ്വാസം.
പരശുരാമൻ പ്രതിഷ്ട നടത്തിയ കേരളത്തിലെ 108 ഊരുകളിൽ ഒന്നാണിതെന്നാണ് ഐതിഹ്യം. പരശുരാമൻ തന്റെ മഴു കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ല മണിക്കിണറിലെ തീർത്ഥ ജലം സേവിച്ചാൽ സർവ വിധ രോഗദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം. ഊരുകണക്ക് അധിപൻ എന്ന പേര് ലോപിച്ചാണ് കണക്കൂർ എന്ന പേരുണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു.
കണക്കൂർ ധന്വന്തരി മഹാക്ഷേത്രത്തിലെ മണിക്കിണറിൻ്റെ മാഹാത്മ്യം പുകൾ പെറ്റതാണ്. നീലക്കൊടുവേലി എന്ന അപൂർവ ഔഷധ സസ്യത്തിന്റെ അംശം കലരുന്ന ജലമാണ് ഈ കിണറിൽ നിന്ന് ലഭിക്കുന്നതെന്നാണ് വിശ്വാസം, ചുറ്റമ്പലത്തിനുള്ളിൽ ക്ഷേത്ര ശ്രീകോവിലിന് സമീപം സ്ഥിതി ചെയ്യുന്ന കിണറിൽ നിന്നു ക്ഷേ ത്ര പൂജാരിമാർ മാത്രമാണ് വെള്ളം എടുക്കുന്നത്. വിശ്വാസികളുടെ ആവശ്യപ്രകാരം പൂജാരിമാർ തന്നെയാണ് വെള്ളം ശേഖരിച്ച് പകർന്ന് നൽകുന്നത്.ഔഷധ മുല്യമുള്ള ജലമെന്ന വിശ്വാസമുള്ളതിനാൽ രോഗമുക്തിയ്ക്കായി വിശ്വാസികൾ ഈ കിണറിലെ വെള്ളം തേടി എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |