SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

തോ​റ്റം​ ​പാ​ട്ടി​ന്റെ​ ​ദേ​വ​ത​യാ​യി​ ​കാ​ട്ടി​ല​മ്മ

kattil-mekkathil

പ്ര​കൃ​തി​ ​സൗ​ന്ദ​ര്യ​വും​ ​ഭ​ക്തി​യും​ ​മാ​സ്മ​രി​ക​ത​യും​ ​ഇ​ഴ​ചേ​ർ​ന്ന് ​ഒ​ന്നാ​യി​ ​തീ​ർ​ന്ന​ ​കാ​ട്ടി​ൽ​ ​മേ​ക്ക​തി​ൽ​ ​ശ്രീ​ദേ​വീ​ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​ ​ഒ​രു​ ​മാ​യാ​ലോ​കം​ ​ത​ന്നെ​യാ​ണ്.​ ​സ​പ്ത​മാ​താ​ക്ക​ളി​ൽ​പ്പെ​ട്ട​ ​ശ്രീ​ ​ഭ​ദ്രാ​ഭ​ഗ​വ​തി​ ​വാ​ണ​രു​ളു​ന്ന​ ​ദി​വ്യ​ക്ഷേ​ത്രം.​ ​നാ​ടി​ന്റെ​ ​നാ​നാ​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​ഭ​ക്ത​ർ​ക്ക് ​ജീ​വി​ത​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​പെ​ട്ടു​ഴ​ലു​ന്ന​വ​ർ​ക്ക് ​അ​ഭ​യ​സ്ഥാ​നം​ ​കൂ​ടി​യാ​ണ്.
തി​രു​വു​ത്സ​വ​മാ​യ​ ​വൃ​ശ്ചി​ക​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ആ​രം​ഭം​ ​മു​ത​ൽ​ ​പാ​ട്ട​മ്പ​ല​ത്തി​ൽ​ ​പാ​ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​അ​നു​ഷ്ഠാ​ന​ ​ഗാ​ന​മാ​ണ് ​തോ​റ്റം​പാ​ട്ട്.​ ​ഭ​ദ്ര​കാ​ളി​യു​ടെ​ ​പ്ര​തി​രൂ​പ​മാ​യ​ ​തി​രു​മു​ടി​യും​ ​മു​ടി​പ്പു​ര​യു​മു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് ​സാ​ധാ​ര​ണ​യാ​യി​ ​തോ​റ്റം​പാ​ട്ട് ​ന​ട​ത്താ​റു​ള്ള​ത്.​ ​ക്ഷേ​ത്ര​ ​ശ്രീ​കോ​വി​ലി​ൽ​ ​നി​ന്നും​ ​ശ്രീ​ഭ​ദ്ര​ ​ഭ​ഗ​വ​തി​യെ​ ​താ​ല​പ്പൊ​ലി​യു​ടെ​യും​ ​വാ​ദ്യ​ ​മേ​ള​ങ്ങ​ളു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​എ​ഴു​ന്ന​ള്ളി​ച്ച് ​പാ​ട്ട​മ്പ​ല​ത്തി​ൽ​ ​കു​ടി​യി​രു​ത്തി​ ​തോ​റ്റം​പാ​ട്ട് ​ആ​രം​ഭി​ക്കു​ന്നു.​ ​നി​ല​വി​ള​ക്കും​ ​ക​ല​ശ​വും​ ​ക​മു​കി​ൻ​ ​പൂ​ക്കു​ല​യും​ ​പൂ​വും​ ​പ​ട്ടും​ ​വെ​ച്ച് ​പീ​ഠ​ങ്ങ​ൾ​ ​അ​ല​ങ്ക​രി​ച്ച് ​അ​തി​ൽ​ ​ദേ​വി​യു​ടെ​ ​വാ​ളും​ ​ചി​ല​മ്പും​ ​വെ​ച്ച് ​ദേ​വി​യെ​ ​ആ​വാ​ഹി​ച്ച് ​പ​ന്ത​ലി​ൽ​ ​ഇ​രു​ത്തി​യാ​ണ് ​പാ​ട്ട് ​തു​ട​ങ്ങു​ന്ന​ത്.​ ​ശ്രീ​ ​പ​ര​മേ​ശ്വ​ര​ന്റെ​ ​തൃ​ക്ക​ണ്ണി​ൽ​ ​നി​ന്നു​ള്ള​ ​ശ്രീ​ഭ​ദ്ര​കാ​ളി​യു​ടെ​ ​അ​വ​താ​ര​ത്തി​ൽ​ ​തു​ട​ങ്ങി​ ​ദാ​രി​ക​ ​വ​ധം​ ​വ​രെ​യും​ ​തു​ട​ർ​ന്ന് ​വ​ട​ക്കും​ ​കൊ​ല്ല​ത്തെ​ ​പാ​ല​ക്കാ​രു​ടെ​യും​ ​തെ​ക്കും​ ​കൊ​ല്ലം​ ​മ​ന​യി​ലെ​ ​ക​ന്യാ​വി​ന്റെ​ ​ക​ഥ​യും​ ​വൃ​ശ്ചി​കം​ ​ര​ണ്ട് ​മു​ത​ൽ​ 11​ ​ദി​വ​സം​ ​പാ​ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ദാ​രി​ക​വ​ധ​ത്തി​ന് ​ശേ​ഷം​ ​കൈ​ലാ​സ​ത്തി​ലെ​ത്തു​ന്ന​ ​ദേ​വി​യെ​ ​പി​താ​വ് ​ശ്രീ​ ​പ​ര​മേ​ശ്വ​ര​ന്റെ​ ​ഒ​രു​ ​കു​ഞ്ഞാ​യി​ ​മാ​റ്റി​ ​തെ​ക്കും​കൊ​ല്ലം​ ​മ​ന​യി​ലെ​ ​നാ​രാ​യ​ണ​ർ​ക്ക് ​വ​ള​ർ​ത്താ​നാ​യി​ ​ന​ൽ​കു​ന്നു.​ ​തു​ട​ർ​ന്ന് ​വ​ട​ക്കും​ ​കൊ​ല്ല​ത്തെ​ ​ഉ​ണ്ണി​പാ​ല​ക​രു​ടെ​ ​ജ​ന​ന​വും​ ​വ​ള​ർ​ച്ച​യും​ ​വ​ർ​ണി​ക്കു​ന്നു.​ ​തെ​ക്കും​ ​കൊ​ല്ല​ത്തെ​ ​ഭ​ദ്ര​കാ​ളി​യു​ടെ​ ​അ​വ​താ​ര​മാ​യ​ ​ക​ന്യാ​വി​ന്റെ​യും​ ​വ​ട​ക്കും​ ​കൊ​ല്ല​ത്തെ​ ​പാ​ല​ക​രു​ടെ​യും​ ​തൃ​ക്ക​ല്യാ​ണ​വും​ ​തൃ​ക്ക​ല്യാ​ണ​ ​വ​ർ​ണ​ന​ക​ളും​ ​പാ​ല​ക​ർ​ക്കൊ​പ്പം​ ​ദേ​വി​യു​ടെ​ ​വ​ട​ക്കും​ ​കൊ​ല്ല​ത്തേ​ക്കു​ള്ള​ ​ക​പ്പ​ൽ​ ​യാ​ത്ര​യും​ ​വ​ർ​ണി​ക്കു​ന്നു.​ ​അ​വ​സാ​ന​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ദേ​വി​ ​ത​ന്റെ​ ​ആ​ട​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ചി​ല​മ്പും​ ​വി​ൽ​ക്കു​ന്ന​തി​നാ​യി​ ​ഭ​ർ​ത്താ​വി​നെ​ ​ഏ​ൽ​പ്പി​ക്കു​ന്ന​തും​ ​അ​ദ്ദേ​ഹം​ ​അ​തു​മാ​യി​ ​പാ​ണ്ടി​ ​നാ​ട്ടി​ലേ​ക്ക് ​പോ​കു​ന്ന​തും​ ​അ​വി​ടെ​വെ​ച്ച് ​ത​ട്ടാ​രു​ടെ​ ​ച​തി​യി​ൽ​പ്പെ​ട്ട് ​പാ​ണ്ടി​ ​രാ​ജാ​വി​ന്റെ​ ​സ​ന്നി​ധി​യി​ൽ​ ​എ​ത്തു​ന്ന​തും​ ​ചി​ല​മ്പ് ​കൈ​ക്ക​ലാ​ക്കാ​ൻ​ ​പാ​ണ്ടി​ ​രാ​ജാ​വും​ ​ത​ട്ടാ​നും​ ​ചേ​ർ​ന്ന് ​പാ​ല​ക​നെ​ ​വ​ധി​ക്കു​ന്ന​തും​ ​ഭ​ർ​ത്താ​വി​നെ​ ​തേ​ടി​ ​പാ​ണ്ടി​ ​നാ​ട്ടി​ലെ​ത്തി​യ​ ​ദേ​വി​ ​ഭ​ർ​ത്താ​വി​ന്റെ​ ​വി​യോ​ഗ​ ​വാ​ർ​ത്ത​യ​റി​ഞ്ഞ് ​കോ​പാ​കു​ല​യാ​യി​ ​ഭ​ദ്ര​കാ​ളി​ ​രൂ​പം​ ​പൂ​ണ്ട് ​പാ​ണ്ടി​രാ​ജാ​വി​നെ​യും​ ​ത​ട്ടാ​രെ​യും​ ​വ​ധി​ച്ച് ​പാ​ണ്ടി​നാ​ട് ​ചു​ട്ടെ​രി​ച്ച് ​മ​ല​നാ​ട് ​ക​യ​റി​ ​കൊ​ടു​ങ്ങ​ല്ലൂ​ര് ​എ​ത്തി​ ​കു​ടി​യി​രി​ക്കു​ന്ന​തും​ ​വ​രെ​ ​വ​ർ​ണി​ക്കു​ന്നു​ ​തോ​റ്റം​പാ​ട്ടി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ദേ​വി​യു​ടെ​ ​തൃ​ക്ക​ല്യാ​ണ​ദി​വ​സം​ ​മാ​ല​വെ​പ്പ് ​ച​ട​ങ്ങ് ​വ​ള​രെ​ ​ഭ​ക്തി​നി​ർ​ഭ​ര​മാ​യി​ ​ന​ട​ത്ത​പ്പെ​ടു​ന്നു.​ ​അ​ല​ങ്ക​രി​ച്ച​ ​മ​ണ്ഡ​പ​ത്തി​ൽ​ ​കാ​ർ​ഷി​ക​ ​വി​ഭ​വ​ങ്ങ​ളും​ ​ഫ​ല​വ​ർ​ഗ​ങ്ങ​ളും​ ​ഒ​രു​ക്കി​ ​വ​ർ​ണാ​ഭ​മാ​കു​ന്നു.​ ​തൃ​ക്ക​ല്യാ​ണ​ദി​വ​സം​ ​പൊ​ന്മ​ന​ ​ക​ള​ങ്ക​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​താ​ല​പ്പൊ​ലി​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​ഭ​ജ​നം​ ​പാ​ർ​ക്കു​ന്ന​വ​രും​ ​നാ​ട്ടു​കാ​രു​മാ​യി​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​താ​ല​പ്പൊ​ലി​ ​ഘോ​ഷ​യാ​ത്ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ത്തു​ന്ന​തോ​ടെ​ ​തൃ​ക്ക​ല്യാ​ണ​ ​വ​ർ​ണ​ന​ക​ൾ​ ​ആ​രം​ഭി​ക്കു​ന്നു.​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​പ്രാ​ർ​ത്ഥി​ച്ചാ​ൽ​ ​ഭ​ക്ത​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും​ ​മം​ഗ​ല്യ​ ​ഭാ​ഗ്യ​വും​ ​ദാ​മ്പ​ത്യ​ ​വി​ജ​യ​വും​ ​ന​ൽ​കി​ ​കാ​ട്ടി​ൽ​ ​മേ​ക്ക​തി​ൽ​ ​അ​മ്മ​ ​അ​നു​ഗ്ര​ഹി​ക്കു​മെ​ന്നാ​ണ് ​വി​ശ്വാ​സം.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATTIL MEKKATHIL DEVI TEMPLE, KATTIL MEKAKTHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL