SignIn
Kerala Kaumudi Online
Monday, 02 November 2026 5.15 PM IST

പള്ളികളുടെയും ക്ഷേത്രത്തിന്റെയുമൊക്കെ അടുത്ത് താമസിക്കുന്നത് ദോഷമാണോ?

temple
പ്രതീകാത്മക ചിത്രം

ആരാധനാലയങ്ങൾക്ക് സമീപം വീട് വയ്ക്കുന്നത് ദോഷമാണെന്നാണ് പൊതുവായുള്ള വിശ്വാസം. ക്ഷേത്രങ്ങൾക്ക് സമീപം സാധാരണയായി വീടുകൾ കാണാറില്ല. വാസ്‌തുശാസ്ത്രത്തിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ടെന്ന് വാസ്തുവിദഗ്ദ്ധ‌ർ പറയുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ചാണ് വീട് പണിയുന്നത് നല്ലതാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. പ്രധാനമായും രൗദ്രദേവന്മാർ, സാത്വികദേവന്മാർ എന്നിങ്ങനെ രണ്ടുതരം മൂർത്തികളാണുള്ളത്. മഹാവിഷ്ണു, വിഷ്ണുവിന്റെ അവതാരങ്ങൾ, ദുർഗ, ഗണപതി തുടങ്ങിയ ദേവീദേവന്മാർ സാത്വികഗണത്തിൽപ്പെടുന്നവരാണ്. ഭദ്രകാളിയും ശിവനുമാണ് പ്രധാനമായും രൗദ്രഗണത്തിൽപ്പെടുന്നത്.

രൗദ്രദേവന്മാരുടെ സമീപം വീട് വയ്ക്കുകയാണെങ്കിൽ ദേവതയുടെ ഇടത് പിന്നിലായി മാത്രമേ വീട് പണിയാൻ പാടുള്ളൂ. വലത് മുന്നിൽ നിഷിദ്ധമാണ്. ശിവഭഗവാന് ഇടത് പിന്നിൽ മാത്രമേ പാടുള്ളൂ. വലത് പിന്നിൽ ഒരിക്കലും പാ‌ടില്ല. സാത്വികദേവതകളുടെ വലത് മുൻപിലാണ് ഉത്തമം. ഇടത് പിന്നിൽ നിഷിദ്ധമാണ്. അതേസമയം, ക്ഷേത്രങ്ങളുമായി നിത്യബന്ധമുള്ള തന്ത്രി, മേൽശാന്തി, കഴകക്കാർ തുടങ്ങിയവർക്ക് ക്ഷേത്രത്തിന്റെ ഏത് ഭാഗത്തും വീട് പണിയാം.

ക്രിസ്ത്യൻ പള്ളികൾക്കും മുസ്ളീം പള്ളികൾക്കും സമീപം വീട് പണിയുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതായുണ്ട്. അനുകൂലമായ വിധത്തിൽ മാത്രം വീട് പണിയുന്നതാണ് ഉത്തമം.

English Summary

According to Vastu beliefs, building a house near a place of worship depends on the nature of the deity. Vastu classifies deities as sattvic or fierce and prescribes specific directions for nearby houses. Lord Vishnu, Durga and Ganesha are considered sattvic, while Shiva and Bhadrakali are classified as fierce. Similar considerations are suggested for houses near churches and mosques.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE NEAR HOUSE VASTU, VASTU SHASTRA HOUSE RULES, TEMPLE VASTU DOSHAM, AMBALATHINU ADUTH VEEDU, VASTU TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL