SignIn
Kerala Kaumudi Online
Monday, 17 August 2026 4.43 PM IST

ചോതി ദിനത്തിൽ പൂക്കളം ഒരുക്കുമ്പോൾ ഈ പൂവ് നിർബന്ധം; പ്രത്യേകതകൾ അറിയാം

athappookkalam
പ്രതീകാത്മകചിത്രം

ഓണത്തിരക്കിലാണ് മലയാളികൾ. ഓണത്തിന്റെ മൂന്നാം ദിവസമായ ചോതി നാളെയാണ്. ഓണക്കോടിയും വിപണിയുമാണ് ചോതിയുടെ പ്രധാന പ്രത്യേകതകൾ. കുടുംബാംഗങ്ങൾക്കെല്ലാം പുതിയ വസ്ത്രങ്ങളും (ഓണക്കോടി) ആഭരണങ്ങളും വാങ്ങുന്ന പ്രധാന ദിവസമാണിത്. ചോതി ദിനത്തിൽ പൂക്കളത്തിലും നിരവധി പ്രത്യേകതകൾ ഉണ്ട്.

നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ച് ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടാൻ തുടങ്ങുന്നത്. ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​ മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ഉൾപ്പെടുത്തുന്നു.

പ്രത്യേകിച്ച് ചോതി നാളിലാണ് ചെമ്പരത്തിപ്പൂവ് ഉൾപ്പെടെയുള്ള കൂടുതൽ വർണാഭമായ പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത്. ഇതോടെ അത്തം മുതൽ ആരംഭിച്ച പൂക്കളത്തിന്റെ നിറഭംഗി കൂടുതൽ മനോഹരമാകുന്നു. ഓരോ ദിവസവും പൂക്കളുടെ എണ്ണത്തിലും വൈവിധ്യത്തിലും വർധനവുണ്ടാകുന്നതും ഓണപ്പൂക്കളത്തിന്റെ പ്രത്യേകതയാണ്.

ചോതി നാളിലും സാധാരണയായി വട്ടത്തിലുള്ള രൂപത്തിലാണ് പൂക്കളമൊരുക്കുന്നത്. ഈ ദിവസം പൂക്കളത്തിൽ തുമ്പയും തുളസിയും മൂന്ന് ചുറ്റായി വേണമെന്നാണ് വിശ്വാസം. പിന്നീട് മറ്റു നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം കൂടുതൽ ഭംഗിയാക്കുന്നു.

English Summary

Chothi, the third day of Onam, has its own traditions and significance when it comes to preparing the pookalam. While thumbappoo is traditionally used on Atham and tulsi and mukkutti are added on Chithira, more colourful flowers begin to appear from Chothi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHOTHI DAY POOKALAM, ONAM POOKALAM, CHOTHI DAY SPECIAL, POOKALAM FLOWERS, ONAM FLOWER TRADITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL