SignIn
Kerala Kaumudi Online
Saturday, 18 July 2026 5.09 PM IST

ആദ്യ ആർത്തവം വെറുമൊരു ശാരീരിക മാറ്റം മാത്രമല്ല, അറിയാൻ ഒത്തിരികാര്യങ്ങളുണ്ട്

thirandukalyanam-ceremony
തിരണ്ടുകല്യാണത്തോനടുബന്ധിച്ചുള്ള ചടങ്ങ് (screengrab: kaumudy TV)

ആദ്യ ആർത്തവം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. വിശ്വാസപ്രകാരം ആദ്യ ആർത്തവത്തെ ഒരു ശാരീരിക മാറ്റത്തിൽ മാത്രം ഒതുക്കാവുന്നതല്ല. മറിച്ച് ഏറ്റവും പവിത്രവും മംഗളകരവുമായ ഒരു കർമ്മമാണ്. അതുകൊണ്ടുതന്നെ അടുത്തകാലംവരെ ഉത്സവ സമാനമായാണ് പലരും ആഘോഷിച്ചിരുന്നത്. എന്നാൽ കാലംമാറിയതോടെ അതിൽ മാറ്റംവന്നു.

ദക്ഷിണേന്ത്യയിൽ ആദ്യ ആർത്തവത്തെ ഋതുശുദ്ധി എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ തിരണ്ടുകല്യാണം, തിരണ്ടുകുളി എന്നീപേരുകളിലും അറിയപ്പെടും. ശരിക്കും ഒരു പെൺകുട്ട‌ിയെ ആദരിക്കുന്ന ചടങ്ങാണ് ഇത്. പുതിയ സാരിയോ പാവാടയോ ഉടുപ്പിച്ച് സ്വർണാഭരണങ്ങളൊക്കെ അണിയിപ്പിച്ച് ഒരുക്കുന്നു. ചിലയിടങ്ങളിൽ വധുവിനെപ്പോലെയാണ് ഒരുക്കുന്നത്. കുടുംബത്തിലെ അംഗങ്ങളും ക്ഷണിക്കപ്പെട്ട വേണ്ടപ്പെട്ടവർക്കും മുന്നിലാണ് ചടങ്ങ് നടക്കുക. ഈ ചടങ്ങിൽവച്ച് കുടുംബത്തിലെ സുമംഗലികളായ സ്ത്രീകൾ പെൺകുട്ടികൾക്ക് കുങ്കുമവും മഞ്ഞളുംതൊട്ട് നല്ലൊരു ഭാവിക്കായും ദീർഘ സുമംഗലിയാകാനും അനുഗ്രഹിക്കുന്നു.

ആർത്തവകാലത്ത് പെൺകുട്ടികൾക്ക് പൂർണമായ വിശ്രമം നൽകുന്നു. ഈ ദിവസങ്ങളിൽ പോഷക സമൃദ്ധമായ ആഹാരവും നൽകും. പ്രത്യേക ഔഷധക്കൂട്ടുകൾ, മുട്ട, നെയ്യ്, പഴവർഗങ്ങൾ എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ശാരീരിക പുഷ്ടിക്കുവേണ്ടിയായിരുന്നു ഇത്. ഇന്നും പോഷകാഹാരങ്ങളും സമ്മാനങ്ങളും നൽകുന്ന പതിവ് എല്ലായിടത്തുമുണ്ട്.

കാലംമാറിയതോടെ കുടുംബങ്ങൾ അണുകുടുംബമായി മാറുകയും ആർക്കും ഒന്നിനും സമയമില്ലാതായി മാറുകയും ചെയ്തതോടെ ഇത്തരം ആചാരങ്ങളൊക്കെ പഴങ്കഥകളായി. എങ്കിലും അപൂർവമായെങ്കിലും പഴയ ആചാരങ്ങൾ അതേപടി ചിലരെങ്കിലും പിന്തുടരുന്നുണ്ട്.

English Summary

A girl's first menstruation is considered an important milestone in her life. According to traditional beliefs, it is seen as more than just a physical change and is regarded as a sacred and auspicious event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRST MENSTRUATION, PUBERTY HEALTH, MENSTRUAL HEALTH, FIRST PERIOD TIPS, AADYA ARTHAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL