ലക്ഷണ ശാസ്‌ത്രമനുസരിച്ച് ചില ജീവികളുടെ സാന്നിദ്ധ്യം നമ്മുടെ വീടുകളിലോ പെരുമാറുന്ന സ്ഥലങ്ങളിലോ ഉണ്ടായാൽ ഭാഗ്യ നിർഭാഗ്യങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വീട്ടിൽ ചില ജീവികളെ സ്ഥിരമായി മനുഷ്യർ വളർത്താൻ തിരഞ്ഞെടുത്തതുപോലും ലക്ഷണശാസ്‌ത്രത്തിലെ ഫലം കൂടി കണ്ടാണ്. പശുക്കൾ വീട്ടിലേക്ക് വന്നാൽ ഐശ്വര്യം വരുമെന്ന് പറയാറുണ്ട്. വെള്ളപൂച്ചയും ഭാഗ്യം കൊണ്ടാണ് വരുന്നത് എന്നാണ് വിശ്വാസം. രാഹു-കേതു ദോഷമുള്ള വീടുകളിൽ നായകൾ ആ ദോഷമകറ്റും എന്നാണ്.
ഇത്തരം ജീവികൾ ഭാഗ്യമാണ് കൊണ്ടുവരുന്നതെങ്കിൽ മൂങ്ങ, വവ്വാൽ, കാക്ക തുടങ്ങി ചില ജീവികൾ നിർഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇവയെക്കാൾ തീരെ ചെറിയ ചില പ്രാണികൾ വീട്ടിൽ വന്നുകയറിയാലും അത് ഭാഗ്യദോഷമാണെന്ന് പറയപ്പെടുന്നു. അവയുടെ ദോഷമകറ്റാൻ പ്രത്യേകം ചില ക്രിയകൾ വീട്ടിൽ ചെയ്യണം. ഇല്ലെങ്കിൽ വലിയ പ്രശ്‌നങ്ങളാണ് ജ്യോത്സ്യ ആചാര്യന്മാർ പറയുന്നത്.
ചുവന്ന വലിയ ഉറുമ്പുകൾ: കറുത്ത ഉറുമ്പുകൾ വീട്ടിൽ വന്നുകയറുന്നത് ഭാഗ്യമെന്ന് പറയാറുണ്ട്. എന്നാൽ ചുവന്ന വലിയ ഉറുമ്പുകൾ വരുന്നത് നല്ലതല്ല. സാമ്പത്തിക നഷ്‌ടത്തിനും കട ബാദ്ധ്യതയ്‌ക്കും ഇവയുടെ സ്ഥിരസാന്നിദ്ധ്യം കാരണമാകുമെന്ന് പറയുന്നു. മാത്രമല്ല ഇവയുടെ സാന്നിദ്ധ്യം കുടുംബവഴക്കിനും വഴിവയ്‌ക്കുമെന്ന വിശ്വാസവുമുണ്ട്.
പൊന്നട്ട: വീടിന്റെ പരിസരങ്ങളിലും പറമ്പുകളിലും സ്ഥിരമായി കാണുന്ന ജീവിയാണ് പൊന്നട്ട. ഇവ വീടുകളിൽ വരുന്നത് ഭാഗ്യം തന്നെയാണ്. എന്നാൽ ഇവയെ ചവിട്ടികൊല്ലുകയോ അഥവാ ചത്തനിലയിൽ നിരന്തരം കാണുകയോ ചെയ്യുന്നത് നിർഭാഗ്യകരമാണ്. ഭാഗ്യം കൊണ്ടുവരുന്ന പൊന്നട്ട ചത്താൽ അത് വരാൻപോകുന്ന തടസങ്ങളുടെ സൂചനയാണെന്നാണ് വിശ്വാസം.
ചൊറിത്തവള: ശരീരമാകെ മുഴകൾ കാണപ്പെടുന്ന ചെറിയ തോതിൽ വിഷമുള്ള ജീവിയാണ് ചൊറിത്തവള. ഈർപ്പമുള്ള, മനുഷ്യർ താമസിക്കുന്ന ഇടങ്ങളോട് ചേർന്ന് ചൊറിത്തവളയെ സ്ഥിരം കാണാം. പാമ്പുകളും ചേരകളുമൊക്കെ ഇവയെ ഭക്ഷിക്കാറുണ്ട്. വീട്ടിൽ ദുഷ്‌ടശക്തികളുടെ സാന്നിദ്ധ്യം കാണിക്കുന്നതാണ് തവളകളുടെ വരവ്. ഇവ സ്ഥിരമായി വരുന്ന വീട്ടിലെ ആളുകൾക്ക് സമാധാനത്തോടെ താമസിക്കാനാകില്ല എന്ന് പറയാറുണ്ട്. പാമ്പ് തവളയ്‌ക്ക് പിന്നാലെ സ്ഥിരമായി വീട്ടിലെത്തും എന്നതുകൊണ്ടുകൂടിയാകാം ഇത്.
ഇത്തരം തടസങ്ങളെ അകറ്റാൻ ഒരു വെറ്റിലയെടുത്ത് ചെറുകഷണങ്ങളായി നുറുക്കി മഞ്ഞൾ ചേർത്ത വെള്ളത്തിൽ അവ മുക്കിയിടണം. ഇനി സന്ധ്യാ സമയത്ത് അവ പുറത്തെടുത്ത് ശിവനെ ധ്യാനിക്കുന്ന മന്ത്രം ചൊല്ലി വീടിന്റെ അകത്തും പുറം ഭാഗങ്ങളിലും ഈ വെറ്റില മഞ്ഞൾ വെള്ളം തളിക്കണം. എല്ലാ ദോഷങ്ങളും ക്രമേണ മാറുന്നത് കാണാം.
According to traditional beliefs in Lakshana Shastra, the presence of certain animals in or around a home is thought to bring either good or bad fortune. These beliefs have also influenced people's choice of domestic animals. For example, cows are traditionally believed to bring prosperity to a household, while a white cat is considered by some to be a symbol of good luck.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |