SignIn
Kerala Kaumudi Online
Friday, 07 August 2026 2.24 PM IST

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ഓഗസ്റ്റ് 12ന്; ഒരുക്കങ്ങൾ പൂർത്തിയായി

karkadaka-bali
പ്രതീകാത്മക ചിത്രം

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി അനുഷ്ഠാനങ്ങൾ 2026 ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റർ റിവർ മെഡ്‌വേയിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കും. പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതർപ്പണ ചടങ്ങുകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


അഭിജിത്, വടക്കേവെളിയില്ലം വിഷ്ണുരവി, താഴൂർമന ഹരിനാരായണൻ എന്നിവരുടെ കാർമ്മികത്വത്തിൽ പ്രധാന പൂജാദി കർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും. കർക്കടക വാവുബലി 2026ന്റെ ഭാഗമായി താഴെപ്പറയുന്ന ചടങ്ങുകൾ നടക്കുന്നതാണ്:


• കർക്കടക വാവു ബലിതർപ്പണം
• തിലഹോമം
• പിതൃസായൂജ്യ പൂജ

പൂർവികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കർക്കടക വാവുബലി. വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ പുണ്യകർമ്മത്തിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും കെന്റ് അയ്യപ്പ ക്ഷേത്രം സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.


ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആണ്.


കൂടുതൽ വിവരങ്ങൾക്ക്:
07838 170203
07985 245890
ഓൺലൈൻ രജിസ്‌ട്രേഷൻ:
https://booking.kentayyappatemple.org/Default.aspx?i=8


കെന്റ് അയ്യപ്പ ക്ഷേത്രം


കെന്റ് ഹിന്ദു സമൂഹത്തിന്റെ ആത്മീയസാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന കെന്റ് അയ്യപ്പ ക്ഷേത്രം, വർഷം മുഴുവൻ വിവിധ ഹിന്ദു ആചാരങ്ങളും ഉത്സവങ്ങളും പൂജകളും സമൂഹസേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.

English Summary

The Kent Ayyappa Temple in England will organize Karkidaka Vavubali rituals on Wednesday, August 12, 2026, at the River Medway in Rochester, Kent, from 11:30 a.m. to 3:00 p.m. The sacred ceremony, held to honor ancestors and pray for the peace of departed souls, is expected to attract devotees from across the UK.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKADAKAM, KARKIDAKA VAVU 2026, KENT AYYAPPA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL