നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം ഭഗവതി ക്ഷേത്രം. പാരമ്പര്യം കൊണ്ടും വേറിട്ട ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ഏറെ പ്രസിദ്ധമായ ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വനദുർഗ്ഗയാണ്. ശക്തിസങ്കൽപ്പത്തിലുള്ള ആരാധനയ്ക്കാണ് ഇവിടെ പ്രാധാന്യം. കുടുംബക്ഷേമം, ഐശ്വര്യം, രോഗശാന്തി, മനഃശാന്തി എന്നിവയ്ക്കായി നിരവധി ഭക്തർ നേർച്ചകളുമായി ക്ഷേത്രത്തിലെത്താറുണ്ട്.
എന്നാൽ എന്തുകൊണ്ട് മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് ഇത് വേറിട്ട് നിൽക്കുന്നുവെന്നതിന് ഉത്തരം ഇതാണ്. മഴ തകർത്ത് പെയ്യാൻ തുടങ്ങിയാൽ തൃശൂർക്കാരുടെ ഒരു ചൊല്ലുണ്ട്, 'താണിക്കുടത്ത് ആറാട്ടാവാറായി' എന്ന്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന താണിക്കുടം പുഴയിലെ വെള്ളം നേരിട്ട് ശ്രീകോവിലിലേക്ക് കയറി വിഗ്രഹം മൂടി ആറാട്ട് നടക്കുന്ന അപൂർവ്വ പ്രതിഭാസമുള്ള കേരളത്തിലെ പ്രധാന ക്ഷേത്രമാണിത്. കാലവർഷം ശക്തമാകുമ്പോൾ പുഴയിലെ വെള്ളം ഉയർന്ന് ദേവിയുടെ വിഗ്രഹം പൂർണമായി വെള്ളത്തിനടിയിൽ മൂടുമ്പോഴാണ് ഇവിടത്തെ സ്വാഭാവിക ആറാട്ട് നടക്കുന്നത്.
ഭക്തർ മൂർത്തിയുടെ പ്രതിഷ്ഠ എടുത്തുകൊണ്ടുപോയി ആറാട്ട് നടത്തുന്നതിന് പകരം പ്രകൃതി തന്നെ നേരിട്ട് വന്ന് ദേവിയെ ആറാടിക്കുന്നുവെന്നാണ് വിശ്വാസം. ഈ അത്ഭുത കാഴ്ച കാണാനും വെള്ളത്തിൽ ഇറങ്ങി തൊഴാനും മഴക്കാലത്ത് നിരവധി ഭക്തർ ഇവിടെയെത്താറുണ്ട്. കാലവർഷക്കാലത്ത് ഒന്നോ രണ്ടോ തവണ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
Thanikkudam Bhagavathy Temple in Thrissur is famous for a unique natural ritual. During the monsoon, the Thanikkudam river overflows, directly entering the Sreekovil and submerging the idol of Vanadurga. This rare event is considered a natural 'Aaraattu' or holy bath, where nature itself performs the deity's ablutions. Devotees visit to witness this infrequent phenomenon.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |